Skip to main content

81 കേന്ദ്രങ്ങൾ ഫയർഫോഴ്സ് സഹായത്തോടെ അണുവിമുക്തമാക്കി

 

ആലപുഴ:  26 ന് ആരംഭിക്കുന്ന എസ് എസ് എൽ സി ഇ ഹയർസെക്കൻഡറി പരീക്ഷകളുടെ പരീക്ഷാകേന്ദ്രങ്ങൾ അണുവിമുക്തം ആക്കുന്നതിനുള്ള നടപടികൾ  ജില്ലയിൽ വേഗത്തിൽ പുരോഗമിക്കുകയാണ് . ഇതിന് ഫയർഫോഴ്സ് ഇൻറെ  സഹായവും ലഭ്യമാക്കിയിട്ടുണ്ട് . ശനിയാഴ്ച

ഫയർ ഫോഴ്സ് ആലപ്പുഴയിൽ എട്ടു കേന്ദ്രങ്ങളും അരൂരിൽ ആറ് കേന്ദ്രങ്ങളും ചേർത്തലയിൽ 11 കേന്ദ്രങ്ങളും തകഴിയിൽ 3 കേന്ദ്രങ്ങളും ഹരിപ്പാട് 11 കേന്ദ്രങ്ങളും കായംകുളം 17 കേന്ദ്രങ്ങളും മാവേലിക്കരയിൽ 7 കേന്ദ്രങ്ങളും ചെങ്ങന്നൂരിൽ 18 കേന്ദ്രങ്ങളും  ഉൾപ്പെടെ 81കേന്ദ്രങ്ങൾ അണുവിമുക്തം ആക്കിയിട്ടുണ്ട്. ഇതുകൂടാതെ പരീക്ഷാ കേന്ദ്രങ്ങളുടെ പരിസരവും ക്ലാസ്മുറികളും വൃത്തിയാക്കുന്നതിന് എൻ എസ് എസ് വളണ്ടിയർമാർ, സന്നദ്ധസേവകർ , തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, പിടിഎ  ഭാരവാഹികൾ എന്നിവരുടെ സഹായവും വിദ്യാഭ്യാസ വകുപ്പിന് ലഭിക്കുന്നുണ്ട്.

date