Post Category
ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ: ജില്ലാ ഭരണകൂടം സജ്ജീകരണങ്ങൾ തുടങ്ങി
ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ട്രെയിനുകൾക്ക് ജില്ലയിൽ കൂടുതൽ സ്റ്റോപ്പുകൾ വൈകാതെ അനുവദിക്കുമെന്ന് അറിയിപ്പു കിട്ടിയ സാഹചര്യത്തിൽ, സ്റ്റേഷനുകളിലെ സജ്ജീകരണങ്ങൾ കാര്യക്ഷമമാക്കാനുള്ള ഒരുക്കങ്ങൾ ജില്ലാഭരണകൂടം തുടങ്ങി. ഇതിന്റെ ഭാഗമായി ജില്ലാ കളക്ടർ എം അഞ്ജന ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷൻ സന്ദർശിച്ചു. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ആശ സി എബ്രഹാം, ചെങ്ങന്നൂർ ആർ.ഡി.ഒ ഉഷാകുമാരി, മാവേലിക്കര, കാർത്തികപ്പള്ളി, ചെങ്ങന്നൂർ തഹസിൽദാർമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ട്രെയിനിൽനിന്ന് ഇറങ്ങുന്ന ആളുകളെ സാമൂഹ്യ അകലം പാലിച്ച് നിർത്തുന്നതു സംബന്ധിച്ചും, രോഗ ലക്ഷണമുള്ളവരെയും ഇല്ലാത്തവരെയും വെവ്വേറെ കോവിഡ് കെയർ സെന്റർ / ഹോം ഐസൊലേഷൻ അല്ലങ്കിൽ ആശുപത്രികളിൽ എത്തിക്കുന്ന നടപടിക്രമങ്ങളെക്കുറിച്ചും ജില്ലാ കളക്ടർ വിശദീകരിച്ചു.
date
- Log in to post comments