Skip to main content

ജില്ലാ കളക്ടറുടെ ഓൺലൈൻ പരാതി പരിഹാര അദാലത്ത് മെയ് 26 ന് താമരശ്ശേരി താലൂക്ക് തലത്തില്‍ 

 

 

25 നകം അക്ഷയ കേന്ദ്രം വഴി രജിസ്ട്രേഷന്‍ നടത്തണം 

 

 

ഓരോ മാസവും മൂന്നാമത്തെ ശനിയാഴ്ച താലൂക്ക് തലത്തിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്നുവരുന്ന താലൂക്ക് തല പരാതി പരിഹാര അദാലത്ത് കോവിഡ് 19  സാഹചര്യത്തിൽ ഓൺലൈനായി നടത്തും.  

 

ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ആദ്യ ഓൺലൈൻ പരാതി പരിഹാര അദാലത്ത് താമരശ്ശേരി താലൂക്ക് തലത്തില്‍ മെയ് 26 ന് രാവിലെ 9.30 മുതൽ നടക്കും. 

 

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാവിധ സർക്കാർ നിർദ്ദേശങ്ങളും അനുസരിച്ചായിരിക്കും ഓൺലൈൻ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുക. ഓൺലൈൻ അദാലത്തിൽ പങ്കെടുക്കുന്നതിനായി പൊതുജനങ്ങൾ തൊട്ടടുത്ത അക്ഷയ സെന്റർമായി ഫോൺ മുഖാന്തരം രജിസ്റ്റർ ചെയ്യേണ്ടതാണ്. മെയ് 25ന് ഉച്ചയ്ക്ക് 12 മണി വരെ രജിസ്ട്രേഷൻ നടത്താവുന്നതാണ്. 

 

അക്ഷയ സെന്റർ ജീവനക്കാർ പരാതി നൽകാൻ സന്നദ്ധമായ പൊതുജനങ്ങളുടെ മൊബൈൽ നമ്പർ ശേഖരിക്കുകയും ഫോൺ മുഖാന്തരം രജിസ്ട്രേഷൻ നടത്തുകയും അതോടൊപ്പം പരാതി രേഖപ്പെടുത്തുകയും ചെയ്യണം. മെയ് 25 ന് ഉച്ചയ്ക്ക് 12 മണി വരെ രജിസ്ട്രേഷൻ നടത്താവുന്നതും പരാതി രേഖപ്പെടുത്തുന്നതാണ്

 

രജിസ്ട്രേഷൻ നടത്തിയവർക്ക് അനുയോജ്യമായ സമയക്രമം അക്ഷയ സെന്റർ ജീവനക്കാർ മൊബൈൽ വഴി പരാതിക്കാരനെ ബന്ധപ്പെട്ട് 25 ന് വൈകിട്ട് തന്നെ അനുവദിക്കേണ്ടതാണ്. സമയക്രമം പ്രകാരം മാത്രം പരാതിക്കാരൻ തൊട്ടടുത്തുള്ള അക്ഷയ സെന്ററിൽ അദാലത്ത് ദിവസം ഹാജരായാൽ മതിയാകും

 

ഓൺലൈൻ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നത് e-application പോർട്ടലിലെ വീഡിയോ കോൺഫറൻസ് വഴിയാണ്. ജില്ലയിലെ എൽ എസ് ജി ഐ ഉദ്യോഗസ്ഥർ അടക്കം എല്ലാവകുപ്പുകളിലേയും ജില്ലാതല ഉദ്യോഗസ്ഥർ വീഡിയോ കോൺഫറൻസിൽ സന്നിഹിതരാകേണ്ടതാണ്. ഉചിതമായ തീരുമാനം എടുക്കുന്നതിന് അദാലത്തിൽ വിവിധ വകുപ്പുകളുടെ ജില്ലാതല ഓഫീസർമാർ നിർബന്ധമായും പങ്കെടുക്കണം.

date