Post Category
എട്ട്, ഒമ്പത് ക്ലാസ് പ്രവേശനം ആരംഭിച്ചു
പെരിന്തല്‍മണ്ണ ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എട്ട്, ഒമ്പത് ക്ലാസുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഏഴാം ക്ലാസ്/തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും എട്ടാം ക്ലാസിലേക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമും വിശദ വിവരങ്ങളും സ്‌കൂളില്‍ നിന്നും www.ihrd.ac.in എന്ന വെബ്സൈറ്റിലും മെയ് 26 വരെ ലഭിക്കും. http://ihrd.kerala.gov.in/thss എന്ന ഐ.എച്ച്.ആര്‍.ഡി.യുടെ അഡ്മിഷന്‍ പോര്‍ട്ടലിലൂടെ അപേക്ഷകള്‍ ഓണ്‍ലൈനായും സമര്‍പ്പിക്കാം. അംഗീകൃത സിലബസില്‍ എട്ടാം ക്ലാസ് ജയിച്ചവര്‍ക്ക് ഒമ്പതാം ക്ലാസിലേക്ക് നേരിട്ട് ചേരാം. ഫോണ്‍: 04933: 225086, 8547021210.
date
- Log in to post comments