Skip to main content

തൊഴിലുറപ്പ് പ്രവൃത്തികള്‍: അപേക്ഷ നല്‍കണം

 

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയ്ക്ക് 73.02 ലക്ഷം തൊഴില്‍ ദിനങ്ങള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ തൊഴിലുറപ്പ് പ്രവൃത്തികള്‍ വ്യാപകമായി നടപ്പാക്കുന്നു. ആട്ടിന്‍കൂട്, തൊഴുത്ത്, കോഴിക്കൂട്, കമ്പോസ്റ്റ് പിറ്റുകള്‍, സോക്പിറ്റുകള്‍, കിണര്‍ റീചാര്‍ജ്ജിംഗ്, തരിശു ഭൂമി കൃഷിയോഗ്യമാക്കല്‍, ഫലവൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കല്‍ തുടങ്ങിയ പ്രവൃത്തികളാണ് നടപ്പിലാക്കുന്നത്. പ്രവൃത്തികള്‍  തുടങ്ങുന്നതിന് ആവശ്യക്കാരായ മുഴുവന്‍ തൊഴിലാളികളും ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട് അപേക്ഷ നല്‍കണമെന്ന് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ജോയിന്റ് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ക്ക് 1800-425-4976 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടണം.
 

date