മാംസ വിപണിയിലെ വിലക്കയറ്റം: സ്‌ക്വാഡ് പരിശോധന നടത്തി
പെരുന്നാളിനോടനുബന്ധിച്ച് മാംസ വിപണയിലെ വിലക്കയറ്റം നിയന്ത്രിക്കാന്‍ പൊന്നാനി നഗരസഭയുടെ നേതൃത്വത്തില്‍ സ്‌ക്വാഡ് പരിശോധന നടത്തി. പലയിടങ്ങളിലും മാംസ വില അന്യായമായി കൂടുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ജില്ലാഭരണകൂടം മാംസ വില പുതുക്കി നിശ്ചയിച്ചിരുന്നു. ഇതിന് വിരുദ്ധമായി വില്‍പന നടത്തുന്നത് തടയാനാണ് സക്വാഡ് പരിശോധന നടത്തിയത്.
താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നഗരത്തിലെ വിവിധ മാംസ കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. അതില്‍ ഏഴ് കച്ചവട സ്ഥാപനങ്ങളില്‍ വില കൂട്ടി വില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നടപടി എടുത്ത് പുതുക്കിയ വില എഴുതി പ്രദര്‍ശിപ്പിച്ചു. ഈ മാസം 30 വരെ ചിക്കന്‍ കിലോക്ക് 150 രൂപയും ബീഫിന് 280 രൂപയുമാണ് പരമാവധി വില നിശ്ചയിച്ചിരിക്കുന്നത്. താലൂക്ക് സപ്ലൈ ഓഫീസര്‍ ബഷീര്‍, നഗരസഭ ജെ.എച്ച്.ഐ മാരായ ഉദയുമാര്‍, മോഹനന്‍, സുനില്‍കുമാര്‍, ശ്രീവിദ്യ, ഷീന എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
- Log in to post comments