1402 അതിഥി തൊഴിലാളികള്‍ യു.പിയിലേക്ക് മടങ്ങി
കോട്ടയം റെയില്‍വേ സ്റ്റേഷനില്‍നിന്നും ഉത്തര്‍ പ്രദേശിലെ ലഖ്നൗവിലേക്ക് പുറപ്പെട്ട ട്രെയിനില്‍ സ്വദേശത്തേക്ക് മടങ്ങിയത് നാലു ജില്ലകളില്‍നിന്നുള്ള 1402 അതിഥി തൊഴിലാളികള്‍. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍നിന്നും കെ.എസ്.ആര്.ടി.സി ബസുകളിലാണ് ഇവരെ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്.
കോട്ടയം ജില്ലയിലെ തൊഴിലാളികളെ 29 ബസുകളിലാണ് എത്തിച്ചത്. 6.45 ന് പുറപ്പെടാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി 6.15ന് ട്രെയിന്‍ പുറപ്പെട്ടു. തൊഴിലാളികള്‍ക്കുള്ള ഭക്ഷണവും വെള്ളവും ജില്ലാ ഭരണകൂടം ലഭ്യമാക്കി.
ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, എ.ഡി.എം അനില്‍ ഉമ്മന്‍, ആര്.ഡി.ഒ ജോളി ജോസഫ്, ഡെപ്യൂട്ടി കളക്ടര്‍മാരായ മോന്‍സി അലക്സാണ്ടര്‍, ജിയോ ടി. മനോജ്, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ തൊഴിലാളികളെ യാത്രയാക്കാനെത്തി.
- Log in to post comments