ശിശുക്ഷേമസമിതി മത്സരവിജയികള്‍
ജില്ലാ ശിശുക്ഷേമ സമിതി ഈ മാസം നാലിന് പത്തനംതിട്ടയില്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. മലയാളം പ്രസംഗ മത്സരത്തില്‍ യുപി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ മര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹെവന്‍ലി കോശി ടോമിനെ ശിശുദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട പരിപാടികളില്‍ കുട്ടികളുടെ സ്പീക്കറായി തെരഞ്ഞെടുത്തു. എല്‍പി വിഭാഗം മലയാളം പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പുല്ലാട് ഗവണ്‍മെന്റ് ന്യൂ എല്‍പി സ്‌കൂളിലെ ആര്‍.കൃഷ്ണപ്രിയയെ കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു.
പ്രീപ്രൈമറി നഴ്‌സറി കുട്ടികളുടെ മത്സരങ്ങളില്‍ ഋഷികേശ് പാട്ടിലും അമ്മു സനോജ് കഥപറച്ചിലിലും മേഘ അന്ന എബിന്‍ നാടോടി നൃത്തത്തിലും അനുഷയും സംഘവും ആക്ഷന്‍ സോംഗിലും സിയാ നൈനാനും സംഘവും ഗ്രൂപ്പ് നാടോടി നൃത്തത്തിലും ഒന്നാം സ്ഥാനം നേടി.
എല്‍പി വിഭാഗം മത്സരങ്ങളില്‍ ശാസ്ത്രീയ സംഗീതത്തില്‍ പന്തളം എന്‍എസ്എസ് ഇഎം യുപിഎസിലെ ശ്രീനന്ദന്‍ ഒന്നാം സ്ഥാനവും കലഞ്ഞൂര്‍ ജിഎല്‍പിഎസിലെ പി.എസ്.നിവേദ്യ രണ്ടാം സ്ഥാനവും മല്ലപ്പള്ളി സെന്റ് ഫിലോമിനാസ് യുപിഎസിലെ ഫെബാ ആര്‍.ജോര്‍ജ് മൂന്നാം സ്ഥാനവും നേടി.
ലളിതഗാന മത്സരത്തില്‍ പന്തളം എന്‍എസ്എസ് ഇഎം യുപിഎസിലെ ശ്രീനന്ദന്‍ ഒന്നാം സ്ഥാനവും കോഴിമല സെന്റ് മേരീസ് യുപിഎസിലെ ഷിന്റ ആര്‍.വര്‍ഗീസ് രണ്ടാം സ്ഥാനവും കലഞ്ഞൂര്‍ ജിഎല്‍പിഎസിലെ പി.എസ്.നിവേദ്യ മൂന്നാം സ്ഥാനവും നേടി. മലയാളം പ്രസംഗ മത്സരത്തില്‍ പുല്ലാട് ഗവണ്‍മെന്റ് ന്യൂ എല്‍പിഎസിലെ ആര്‍.കൃഷ്ണപ്രിയ ഒന്നാം സ്ഥാനവും പൂഴിക്കാട് ജിയുപിഎസിലെ മിര്‍ന ആനി ഐസക് രണ്ടാം സ്ഥാനവും കണ്ണമ്പള്ളി സെന്റ് മാത്യൂസ് സ്‌കൂളിലെ എേഞ്ചല്‍ അനു സജി മൂന്നാം സ്ഥാനവും നേടി.
ഇംഗ്ലീഷ് പ്രസംഗമത്സരത്തില്‍ കാരംവേലി ജിഎല്‍പിഎസിലെ അംഗിത മാധവി ഒന്നാം സ്ഥാനവും ളാക്കൂര്‍ ജിഎല്‍പിഎസിലെ എേഞ്ചല്‍ എല്‍ സാബിനു രണ്ടാം സ്ഥാനവും മുടിയൂര്‍കോണം ജിഎസ്‌വിഎല്‍പിഎസിലെ എന്‍എച്ച് രേവതി മൂന്നാം സ്ഥാനവും നേടി. ദേശഭക്തി ഗാനത്തില്‍ കലഞ്ഞൂര്‍ ജിഎല്‍പിഎസിലെ ഹെലന ഗ്‌ളോറി ഫിലിപ്പും സംഗവും ഒന്നാം സ്ഥാനവും പന്തളം എന്‍എസ്എസ് ഇഎം യുപിഎസിലെ ശ്രീനന്ദനും സംഘവും രണ്ടാം സ്ഥാനവും മെഴുവേലി ജിഎംഎല്‍പിഎസിലെ കൃഷ്ണവേണിയും സംഘവും മൂന്നാം സ്ഥാനവും നേടി.
യുപി വിഭാഗം മത്സരങ്ങളില്‍ മലയാളം പ്രസംഗ മത്സരത്തില്‍ പത്തനംതിട്ട മര്‍ത്തോമ എച്ച്എസ്എസിലെ ഹെവന്‍ലി കോശി ടോം ഒന്നാം സ്ഥാനവും കോഴിമല സെന്റ് മേരീസ് യുപിഎസിലെ സ്‌നേഹ സാറാ ജേക്കബ് രണ്ടാം സ്ഥാനവും തുമ്പമണ്‍ എംജിഎം യുപിഎസിലെ വര്‍ഗീസ് ജയിംസ് മൂന്നാം സ്ഥാനവും നേടി. ഇംഗ്ലീഷ് പ്രസംഗ മത്സരത്തില്‍ അടൂര്‍ സെന്റ് മേരീസ് എംഎംയുപിഎസിലെ എം.കബില ഒന്നാം സ്ഥാനവും നിരണം എംഎസ്എം യുപിഎസിലെ ഫെബി റേച്ചല്‍ ഡാനിയല്‍ രണ്ടാം സ്ഥാനവും കോഴിമല സെന്റ് മെരീസ് യുപിഎസിലെ ദേവിക അനില്‍ മൂന്നാം സ്ഥാനവും നേടി.
ശാസ്ത്രീയ സംഗീതത്തില്‍ ഇടയാറന്മുള എഎംഎംഎച്ച്എസ്എസിലെ നന്ദന ആര്‍ അജിത് ഒന്നാം സ്ഥാനവും പന്തളം ജിയുപിഎസിലെ പി.എസ്.ദേവിപ്രിയ രണ്ടാം സ്ഥാനവും അടൂര്‍ ജിയുപിഎസിലെ സുമിത് കൃഷ്ണ മൂന്നാം സ്ഥാനവും നേടി. ലളിതഗാന മത്സരത്തില്‍ അക്ഷര പി.ഉണ്ണിത്താന്‍ ഒന്നാം സ്ഥാനവും മല്ലപ്പള്ളി സെന്റ് ഫിലോമിനാസ് യുപിഎസിലെ ഹന്ന ജയിംസ് രണ്ടാം സ്ഥാനവും നന്ദുവക്കാട് എസ്.സി എല്‍പിഎസിലെ പി.എം ശ്രീലക്ഷ്മി മൂന്നാം സ്ഥാനവും നേടി. ഉപന്യാസ മത്സരത്തില്‍ മല്ലപ്പള്ളി സെന്റ് ഫിലോമിനാസ് യുപിഎസിലെ നിഷമോള്‍ സാം ഒന്നും കോന്നി ജിഎച്ച്എസ്എസിലെ അല്‍ഫിയ നസീര്‍ രണ്ടും തലച്ചിറ എസ്എന്‍ഡിപി യുപിഎസിലെ ദേവിക രാജ് മൂന്നും സ്ഥാനങ്ങള്‍ നേടി. ദേശഭക്തിഗാനത്തില്‍ മല്ലപ്പള്ളി സെന്റ് തെരേസാസ് ബിസി എച്ച്.എസ്.എസിലെ ഹിമ എലിസബത്ത് മാത്യുവും സംഘവും ഒന്നും തിരുവല്ല എംഎസ്എം യുപിഎസിലെ എേഞ്ചല്‍ മേരി ചെറിയാനും സംഘവും രണ്ടും അടൂര്‍ ജിയുപിഎസിലെ അലീനയും സംഘവും മൂന്നും സ്ഥാനങ്ങള്‍ നേടി.
ഹൈസ്‌കൂള്‍ വിഭാഗം മത്സരങ്ങളില്‍ മലയാളം പ്രസംഗ മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോന്നി ആര്‍വിഎച്ച്എസ്എസിലെ ഫിലിപ്പ് വര്‍ഗീസ് ഒന്നാം സ്ഥാനവും കുരമ്പാല സെന്റ് തോമസ് ഇഎം ഹൈസ്‌കൂളിലെ അരവിന്ദ് ശിവദാസന്‍ രണ്ടാം സ്ഥാനവും നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവല്ല എംജിഎം എച്ച്എസ്എസിലെ അവിത വിനോദ് ഒന്നാം സ്ഥാനം നേടി. ഇംഗ്ലീഷ് പ്രസംഗ മത്സരം ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചിറ്റാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അനൂപ് പി.വിനോദ് ഒന്നാം സ്ഥാനം നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കുരമ്പാല സെന്റ്‌തോമസ് ഇഎംഎച്ച്എസ്എസിലെ കൃപ എല്‍സ സാബു ഒന്നാം സ്ഥാനം നേടി.
ശാസ്ത്രീയ സംഗീതം ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കുരമ്പാല സെന്റ് തോമസ് ഇഎംഎച്ച്എസിലെ ശിവറാം എ ഒന്നും ഇടയാറന്മുള എഎംഎം എച്ച്എസ്എസിലെ പി.പ്രണവ് രണ്ടും തിരുവല്ല ഡിബിഎച്ച്എസ്എസിലെ ദേവനാരായണന്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. ശാസ്ത്രീയ സംഗീതം പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പറക്കോട് അമൃത ഗേള്‍സ് ഹൈസ്‌കൂളിലെ സിതാര ഒന്നും കിടങ്ങന്നൂര്‍ എസ് വി.ജി.വി എച്ച്എസ്എസിലെ റൂത്ത് സാറാ കോശി രണ്ടും കോന്നി ജിഎച്ച്എസ്എസിലെ ഡൈന വിക്രം മൂന്നും സ്ഥാനങ്ങള്‍ നേടി.
ആണ്‍കുട്ടികളുടെ ലളിതഗാന മത്സരത്തില്‍ കുരമ്പാല സെന്റ് തോമസ് ഇഎം ഹൈസ്‌കൂളിലെ വൈഷ്ണവ് ദേവ് ഒന്നാം സ്ഥാനവും ഇടയാറന്മുള എഎംഎം എച്ച്എസ്എസിലെ പി.പ്രണവ് രണ്ടാം സ്ഥാനവും തിരുവല്ല ഡിബിഎച്ച്എസ്എസിലെ ദേവനാരായണന്‍ മൂന്നാം സ്ഥാനവും നേടി. ആണ്‍കുട്ടികളുടെ ഉപന്യാസ മത്സരത്തില്‍ കുരമ്പാല സെന്റ് തോമസ് ഇഎം എച്ച്എസിലെ ജിബിന്‍ പി.ബാബു ഒന്നാം സ്ഥാനവും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കിടങ്ങന്നൂര്‍ എസ് വി.ജി.വി എച്ച്എസ്എസിലെ അദിതി അനില്‍ കുമാര്‍ ഒന്നാം സ്ഥാനവും തിരുവല്ല എംജിഎംഎച്ച്്എസ്എസിലെ പവിത്ര ഹരിലാല്‍ രണ്ടാം സ്ഥാനവും നേടി.
ദേശഭക്തിഗാനം ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കുരമ്പാല സെന്റ് തോമസ് ഇഎം എച്ച്എസിലെ ശ്രീജേഷും സംഘവും ഒന്നാം സ്ഥാനവും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോന്നി ആര്‍വിഎച്ച്എസ്എസിലെ റ്റിനി തോമസും സംഘവും ഒന്നാം സ്ഥാനവും പറക്കോട് അമൃത ജിഎച്ച്എസിലെ സലിമ ഷാജിയും സംഘവും രണ്ടാം സ്ഥാനവും നേടി.
(പിഎന്‍പി 3002/17)
- Log in to post comments