Post Category
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 2,13,990 രൂപ ലഭിച്ചു
ജില്ലയിലെ വിവിധ വ്യക്തികൾ, സ്ഥാപനങ്ങൾ, കൂട്ടായ്മകൾ, എന്നിവയിൽനിന്ന് 2,13,990 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി ലഭിച്ചു. മാത്തൂർ സ്പെയ്സ് കൾച്ചറൽ ആൻഡ് ചാരിറ്റി ട്രസ്റ്റ് 75555 രൂപ, കൊടുന്തിരപ്പുള്ളി ഗ്രേസ് കോളേജ് ഓഫ് ഫാർമസി യിലെ വിദ്യാർത്ഥി- പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് ഇൻസ്റ്റഗ്രാം പേജിലൂടെ സമാഹരിച്ച 70202 രൂപ, മാത്തൂർ ജ്വാലാ കലാസാംസ്കാരിക വേദി 6055 രൂപ എന്നീ തുക അടങ്ങിയ ചെക്കുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കൂടാതെ, കിനാവല്ലൂർ സ്വദേശിയായ എം. കമലം 33,486 രൂപയും എം.സി ബാലൻ 28,692 രൂപയും ദുരിതാശ്വാസനിധിയിലേക്ക് നൽകി. പട്ടികജാതി- പട്ടികവർഗ- പിന്നാക്കക്ഷേമ -നിയമ- സാംസ്കാരിക- പാർലമെന്ററികാര്യ മന്ത്രി എ.കെ ബാലനാണ് സംഭാവന കൈമാറിയത്.
date
- Log in to post comments