വിദേശത്തു നിന്നും 11 പേര്‍കൂടി ഇടുക്കിയിലെത്തി*
വിദേശത്തു നിന്നും 11 പേര്‍കൂടി ഇടുക്കിയില്‍ എത്തി. സിംഗപൂരില്‍ നിന്നെത്തിയ എട്ടു പേരും മസ്‌ക്കറ്റില്‍ നിന്നുള്ള ഒരു കുടുംബത്തിലെ മൂന്നുപേരുമാണ് 24 ന് പുലര്‍ച്ചയോടെ എത്തിയത്. ഇവരെ അടിമാലിയിലെ സ്വകാര്യ ഹോട്ടലില്‍ നിരീക്ഷണത്തിലാക്കി. സിംഗപൂരില്‍ നിന്നെത്തിയവരില്‍ ആറു പുരുഷന്‍മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. മസ്‌ക്കെറ്റില്‍ നിന്നെത്തിയവരില്‍ രണ്ട് സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെടുന്നു. നെടുംമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും പ്രത്യേക കെ.എസ് ആര്‍.ടിസിയിലാണ് ഇവരെ അടിമാലിയിലെത്തിച്ചത്. കഴിഞ്ഞ ദിവസം ഇറ്റലിയില്‍ നിന്നു ഒരു സംഘവും അടിമാലിയില്‍ എത്തിയിരുന്നു. ഇറ്റലിയില്‍ നിന്നെത്തിയ 13 പേരും ഉള്‍പ്പെടെ 24 വിദേശിയരാണ് അടിമാലിയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവര്‍ക്കുള്ള ക്രമീകരണങ്ങള്‍ ദേവികുളം തഹസില്‍ദാരിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ടീം,അടിമാലി ഗ്രാമപഞ്ചായത്ത്, പോലീസ്, ആരോഗ്യ വിഭാഗം ജീവനക്കാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നേരത്തെതന്നെ ഒരുക്കിയിരുന്നു. വിദേശിയരെത്തുന്ന ഘട്ടത്തില്‍ സ്വീകരിക്കേണ്ട മുന്‍ക്കരുതലുകള്‍ കഴിഞ്ഞ ദിവസം ദേവികുളം സബ്കളക്ടര്‍ പ്രേം കൃഷ്ണന്റെ അടിമാലിയില്‍ വിലിയുരുത്തുകയുമുണ്ടായി. മുന്‍കരുതൽ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ വിദേശത്തു നിന്നെത്തിയവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഹോട്ടലില്‍ കഴിയുന്നവരുടെ സ്രവ പരിശോധനയടക്കമുള്ള കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ നടത്തും. വിദേശത്തു നിന്നെത്തുന്നവര്‍ക്കും അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും അടിമാലിയില്‍ പ്രത്യേക താമസ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. അന്യ സംസ്ഥാനമായ മഹാരാഷ്ടയില്‍ നിന്ന് എത്തിയ ഇടുക്കി സ്വദേശികളായ മൂന്നുപേരെയും അടിമാലിയിലെ മറ്റൊരു ഹോട്ടലില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
- Log in to post comments