Post Category
ഹയർ സെക്കൻഡറി തുല്യതാപരീക്ഷ: പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാം
2019 ഡിസംബറിൽ നടന്ന ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി തുല്യതാപരീക്ഷാഫലം www.dhsekerala.gov.in, www.keralaresults.nic.in എന്നിവയിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പ് ലഭിക്കുന്നതിനും നിശ്ചിത ഫോറത്തിലുള്ള അപേക്ഷകൾ, ഫീസടച്ച് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്‌കൂളിലെ പ്രിൻസിപ്പാളിന് ജൂൺ ഒന്നു മുതൽ അഞ്ച് വരെ സമർപ്പിക്കാം. കൂടൂതൽ വിവരങ്ങൾക്ക്: www.dhsekerala.gov.in.
പി.എൻ.എക്സ്.1924/2020
date
- Log in to post comments