Skip to main content

വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരെ എത്തിക്കാൻ കെ.എസ്.ആർ.ടി.സി കൊല്ലത്ത് നിന്ന് സർവീസ് നടത്തും

ലോക്ക്ഡൗൺ മാനദണ്ഡങ്ങൾക്ക് അനുസൃതമായി വിദ്യാഭ്യാസ വകുപ്പിന് വേണ്ടി കെ.എസ്.ആർ.ടി.സി അന്തർജില്ലാ സർവീസ് നടത്തും.  ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവായി.
തിരുവനന്തപുരത്തെ ഹൗസിംഗ് ബോർഡ് ജംഗ്ഷൻ, ഡി.പി.ഐ ജംഗ്ഷൻ, പരീക്ഷാഭവൻ, പൂജപ്പുര എന്നിവിടങ്ങളിലേക്ക് ജീവനക്കാരെ എത്തിക്കാൻ കൊല്ലം ജില്ലയിൽ നിന്ന് കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
മാറ്റിവച്ച പരീക്ഷകൾ ആരംഭിക്കുന്നതിനാലും ഉത്തരക്കടലാസ് മൂല്യനിർണ്ണയത്തിന് കേന്ദ്രീകൃത ക്യാമ്പുകൾ പ്രവർത്തനം തുടങ്ങിയതിനാലുമാണ് ഡയറക്ടർ പ്രത്യേക സർവീസ് വേണമെന്ന് അറിയിച്ചത്.
പി.എൻ.എക്സ്.1926/2020

 

date