Skip to main content

കോവിഡ് അപ്ഡേറ്റ് ആലപ്പുഴ

വിദേശത്തു നിന്നും വന്ന് 29 പേരെയാണ് ജില്ലയിലെ വിവിധ കോവിഡ് കെയർ സെൻററുകളിൽ ഇന്നു പുലർച്ചെ പ്രവേശിപ്പിച്ചത്.

മസ്കറ്റ് _ കൊച്ചി ഫ്ലൈറ്റിൽ നെടുമ്പാശ്ശേരി ഇറങ്ങിയ ഏഴ് ആലപ്പുഴ ജില്ലക്കാരിൽ മൂന്നുപേരെ ചേർത്തല താലൂക്കിലെ കോവിഡ് കെയർ സെൻററിൽ പ്രവേശിപ്പിച്ചു. നാലുപേർ പണംകൊടുത്ത് നിൽക്കാവുന്ന കോവിഡ് കെയർ സെന്ററിലാണ്  ഉള്ളത്.

സിംഗപ്പൂർ __കൊച്ചി വിമാനത്തിൽ എത്തിയ  അഞ്ചു പേരിൽ നാലുപേരെ ചേർത്തല താലൂക്കിലെ കോവിഡ്  കെയർ സെൻററിൽ പ്രവേശിപ്പിച്ചു. ഒരാൾ പണം നൽകി  നിൽക്കാവുന്ന കോവിഡ് കെയർ സെന്ററിലാണ്.
.

ദുബായ്_ തിരുവനന്തപുരം ഫ്ലൈറ്റിൽ തിരുവനന്തപുരത്തെത്തിയ ആലപ്പുഴ ജില്ലക്കാരായ ആറുപേരെയും മസ്കറ്റ്__ തിരുവനന്തപുരം ഫ്ലൈറ്റിൽ എത്തിയ 11 പേരെയും കായംകുളത്ത് വിവിധ കോവിഡ് കെയർ സെൻററുകളിൽ  പ്രവേശിപ്പിച്ചു.

date