Skip to main content

ജലഗതാഗത വകുപ്പ് : പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

 

ആലപ്പുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച എസ്.എസ്.എല്‍.സി, പ്ലസ്ടൂ, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ ഇന്നു മുതല്‍ (മെയ് 26) 30 വരെ നടക്കുന്ന സാഹചര്യത്തില്‍ ജലഗതാഗത വകുപ്പ് പരീക്ഷ എഴുതുന്നതിലേക്കായി മാത്രം പോകുന്ന ഓരോ വിദ്യാര്‍ഥിക്കും ബോട്ടില്‍ നിബന്ധനകള്‍ക്ക് വിധേയമായി യാത്ര ചെയ്യുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

രാവിലെ 7.30 മുതല്‍ 9.30 വരെയും ഉച്ചയ്ക്ക് 12 മുതല്‍ രണ്ടു വരെയും വൈകിട്ട് നാലു മുതല്‍ ആറു വരെയും മാത്രമായിരിക്കും ബോട്ട് സര്‍വീസ് നടത്തുക. യാത്രവേളയില്‍ സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ ഒരു ബോട്ടില്‍ പരിമിതമായ യാത്രക്കാരെ മാത്രമേ ഉള്‍ക്കൊള്ളിക്കുകയുള്ളു. യാത്ര ചെയ്യേണ്ടവര്‍ നേരത്തേ ബോട്ട് ജെട്ടിയില്‍ എത്തണം. കൂടാതെ യാത്രക്കാര്‍ ബ്രേക്ക് ദി ചെയിനിന്റെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന കിയോസ്‌ക് പ്രയോജനപ്പെടുത്തണം, മുഖാവരണം ധരിച്ചു യാത്ര ചെയ്യണം, സ്‌കൂള്‍ തിരിച്ചറിയല്‍ രേഖ യാത്രാവേളയില്‍ പരിശോധകര്‍ ആവശ്യപ്പെടുന്ന പക്ഷം വിദ്യാര്‍ഥി ഇവ പരിശോധനയ്ക്ക് വിധേയമാക്കണം. ടിക്കറ്റ് കൗണ്ടറുകളിലും ബോട്ടിലും സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്നും ജലഗതാഗത വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

date