Skip to main content

വനിതാ അധ്യാപകരെ നിയമിക്കുന്നു

 

ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റേയും പട്ടികജാതി വികസന വകുപ്പിന്റേയും കീഴില്‍ പ്രവര്‍ത്തിക്കുന്ന കലവൂര്‍ ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ 2020-21 അദ്ധ്യയന വര്‍ഷത്തില്‍ അഞ്ച് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നതിനായി വനിതാ അധ്യാപകരെ നിയമിക്കുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തിലേക്ക് കണക്ക്, സയന്‍സ്, ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും ബി.എഡുമുള്ളവര്‍ക്കും യു.പി. വിഭാഗത്തില്‍ ബിരുദവും ബി.എഡും ഉള്ളവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജൂണ്‍ അഞ്ചിന് മുന്‍പായി ആര്യാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോണ്‍: 9497 14 73 97

date