Post Category
ബാലചിത്രരചനാ മത്സരം
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 19ന് രാവിലെ 10 മുതല്‍ പത്തനംതിട്ട ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബാലചിത്രരചനാ മത്സരം നടത്തും. രാവിലെ 9.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും.
പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ കുട്ടികളുടെ ബയോഡേറ്റ സഹിതം ജില്ലാ ശിശുക്ഷേമ സമിതി, എഡിസി ജനറല്‍ ഓഫീസ്, മൂന്നാം നില, കളക്ടറേറ്റ്, പത്തനംതിട്ട എന്ന വിലാസത്തില്‍ ഈ മാസം 15ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. മത്സരദിവസവും രജിസ്റ്റര്‍ ചെയ്യുന്നതിന് സൗകര്യമുണ്ട്. ഈ ദിവസം രജിസ്റ്റര്‍ ചെയ്യാന്‍ സ്‌കൂളിലെ പ്രഥമാധ്യാപകന്റെ കത്തുമായി എത്തണം.
ഭിന്നശേഷിക്കാരായ കുട്ടികള്‍ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ 9645374919, 8547370322 എന്നീ നമ്പരുകളില്‍ ലഭിക്കും.
(പിഎന്‍പി 3003/17)
date
- Log in to post comments