Post Category
റൂര്‍ബന്‍മിഷന്‍: നിറമരുതൂരില്‍ ആദ്യഘട്ടം തെരുവ് വിളക്കുകളും വൈദ്യുതി ശ്മശാനവും
താനൂര്‍ നിയോജക മണ്ഡലത്തില്‍ റൂര്‍ബന്‍മിഷന്‍ പദ്ധതിയുടെ ഒന്നാം ഘട്ട പ്രവൃത്തികളുടെ ഭാഗമായി നിറമരുതൂര്‍ പഞ്ചായത്തില്‍ പൂര്‍ണമായും തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കമായി. കെ.എസ്.ഇ.ബിക്കാണ് പദ്ധതി നിര്‍വഹണ ചുമതല. ഇതിനായി 80 ലക്ഷം രൂപയുടെ ചെക്ക് വി.അബ്ദുറഹിമാന്‍ എം.എല്‍.എ കെ.എസ്.ഇബി അധികൃതര്‍ക്ക് കൈമാറി. താനൂര്‍ എം.എല്‍.എയുടെ ഓഫീസില്‍ വച്ച് നടന്ന ചടങ്ങില്‍ നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഹറ റസാക്ക്, വൈസ് പ്രസിഡന്റ് കെ.വി സിദ്ധിക്ക്, മെമ്പര്‍ കെ.ടി ശശി, സെക്രട്ടറി ടി.കെ ബാബു, കെ.എസ്ഇബി അസി.എഞ്ചിനീയര്‍ സാജന്‍ എന്നിവര്‍ പങ്കെടുത്തു. 45 ലക്ഷം രൂപ ചെലവഴിച്ച് പണിയുന്ന ഗ്യാസ് ക്രിമിറ്റോറിയവും ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
date
- Log in to post comments