Skip to main content

വാഹന ഗതാഗത നിയന്ത്രണം

 

കാവന്നൂര്‍ വടക്കുമല കാരപറമ്പ് റോഡില്‍ പാര്‍ശ്വഭിത്തിയുടെ പ്രവൃത്തി മെയ് 28 മുതല്‍ നടക്കുന്നതിനാല്‍  പ്രവൃത്തി തീരുന്നത് വരെ   കാരാപറമ്പില്‍ നിന്ന് മേലേമുക്ക് വഴി പോകേണ്ട വാഹനങ്ങള്‍ ചെങ്ങര വഴിയും തിരിച്ചും പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

പറമ്പിലങ്ങാടി-അമ്പലവട്ടം-എടരിക്കോട് റോഡില്‍  നാളെ (മെയ് 27) മുതല്‍ നവീകരണപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ ദേശീയപാത 66 വഴി തിരിഞ്ഞ് പോകണമെന്ന്  എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

date