Skip to main content

ഒരാള്‍ കൂടി രോഗം ഭേദമായി ആശുപത്രിവിട്ടു

*158 പേര്‍ ഇന്ന് നിരീക്ഷണ കാലം പൂര്‍ത്തിയാക്കി.

കോവിഡ് സ്ഥിരീകരിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയില്‍  ചികിത്സയിലായിരുന്ന  മീനങ്ങാടി സ്വദേശിനിയായ 45 കാരി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇനി എട്ടുപേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.  രോഗലക്ഷണം സംശയിക്കുന്നവര്‍ ഉള്‍പ്പെടെ 18 പേര്‍  ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുണ്ട്.   ഇന്നലെ  നിര്‍ദ്ദേശിക്കപ്പെട്ട 71 പേര്‍ ഉള്‍പ്പെടെ  3784 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു.  ഇതില്‍  1556 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലാണ്.   ജില്ലയില്‍ നിന്നും ഇതുവരെ  പരിശോധനയ്ക്ക് അയച്ച 1558 ആളുകളുടെ സാമ്പിളുകളില്‍ 1376 ആളുകളുടെ ഫലം ലഭിച്ചതില്‍ 1352 നെഗറ്റീവും 24 ആളുകളുടെ സാമ്പിള്‍ പോസിറ്റീവുമാണ്.  177  ഫലം ലഭിക്കുവാനുണ്ട്.
 സാമൂഹ്യ വ്യാപനം  നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 1698 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതില്‍ 1407 ഫലം ലഭിച്ചതില്‍ 1407 ഉം നെഗറ്റീവാണ്.
ജില്ലയിലെ 10 അന്തര്‍ സംസ്ഥാന അതിര്‍ത്തി ചെക്ക്  പോസ്റ്റുകളില്‍ 623 വാഹനങ്ങളിലായി എത്തിയ 1122 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. ഇന്നലെ 66 കോളുകള്‍ ആണ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്,  ഇതില്‍ 66 ഉം  പൊതുജനങ്ങളില്‍ നിന്നുമായിരുന്നു. പാസ്സിന്റെ ലഭ്യത,  കേരളത്തിലേക്കുള്ള വാഹന സര്‍വീസുകളെ കുറിച്ചും, നിരീക്ഷണകാലാവധി മാനദണ്ഡങ്ങള്‍ തുടങ്ങിയവയെ കുറിച്ചും അറിയുന്നതിനുമായിരുന്നു കൂടുതല്‍ വിളികളും.
ജില്ലാ കൊറോണ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഇന്നലെ നിരീക്ഷണത്തിലുള്ള  1806 പേരെ നേരിട്ട് വിളിച്ച് ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ചു. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരികെയെത്തി ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഇതില്‍ ഉള്‍പ്പെടും.

date