അയിരൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു
ആധുനിക സൗകര്യങ്ങളോടെ പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് വീഡിയോ കോണ്‍ഫറന്‍സിലൂടെ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. അയിരൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസില്‍ നടന്ന ലളിതമായ ചടങ്ങില്‍ രാജു എബ്രഹാം എം.എല്‍.എ അധ്യക്ഷതവഹിച്ചു.
പൊതുജനങ്ങള്‍ക്ക് റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് വഴി സാധ്യമാകുമെന്നു രാജു എബ്രഹാം എം.എല്‍.എ പറഞ്ഞു. ആധുനിക സൗകര്യങ്ങളോടുകൂടിയ അയിരൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ്‌വഴി നാട്ടുകാര്‍ക്ക് കാര്യക്ഷമമായ സേവനം ഉറപ്പാക്കാന്‍ കഴിയട്ടേ എന്ന് രാജു എബ്രഹാം എം.എല്‍.എ ആശംസിച്ചു.
44 ലക്ഷം രൂപ ചെലവഴിച്ചാണ് 1,600 ചതുരശ്ര അടിയില്‍ രണ്ടു നിലകളോടെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മാണം ജില്ലാ നിര്‍മ്മിതി കേന്ദ്രം പൂര്‍ത്തീയാക്കിയത്. ഭിന്നശേഷി സൗഹൃദമായ രീതിയിലാണു കെട്ടിട നിര്‍മ്മാണം. ആധുനിക സൗകര്യങ്ങളൊടുകൂടിയ ഓഫീസ്, ഫ്രണ്ട് ഓഫീസ്, ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമായി ടോയ്‌ലറ്റ്, സ്റ്റോര്‍ റൂം എന്നിവ സ്മാര്‍ട്ട് വില്ലേജ് ഓഫീസില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ എ.ഡി.എം അലക്‌സ് പി.തോമസ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആര്‍.കൃഷണകുമാര്‍, അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി തോമസ്‌കുട്ടി, അയിരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വല്‍സമ്മ തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം അക്കമ്മ ജോണ്‍സന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രീത ബി.നായര്‍, അനിതാകുറുപ്പ്, സുരേഷ് കുഴിവേലി, വര്‍ഗീസ് ഫിലിപ്പ് മോനായി, ഗോപിനാഥന്‍ നായര്‍, എം.ജി സുരാജ്, ആനന്ദക്കുട്ടന്‍, അമ്പിളി പ്രഭാകരന്‍ നായര്‍, തോമസ് തമ്പി, റാന്നി തഹസില്‍ദാര്‍ മിനി കെ.തോമസ്, ഡെപ്യൂട്ടി തഹസിദാര്‍ എന്‍.വി സന്തോഷ്, വില്ലേജ് ഓഫീസര്‍ എസ്.ജയരാജ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments