Skip to main content

ജില്ലയില്‍ എസ്എസ്എല്‍സി എഴുതുന്നത് 10,490 വിദ്യാര്‍ഥികള്‍

പത്തനംതിട്ട ജില്ലയിലെ 168 സെന്ററുകളിലായി 10,490 വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എ ശാന്തമ്മ അറിയിച്ചു. കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ മാറ്റിവച്ച എസ്എസ്എല്‍സി പരീക്ഷ ഇന്നു(26) മുതല്‍ 30 വരെ നടക്കും. പരീക്ഷയ്ക്ക് മുന്നോടിയായി ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ സ്‌കൂളുകള്‍ ശുചീകരിച്ചു. കൂടാതെ ഗ്ലൗസുകള്‍, മാസ്‌കുകള്‍, സാനിറ്റൈസറുകള്‍, ഹാന്‍ഡ് വാഷ്, സോപ്പ്, തെര്‍മല്‍ സ്‌കാനറുകള്‍ തുടങ്ങിയവ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും എത്തിച്ചു. ജില്ലാ പഞ്ചായത്താണ് സാനിറ്റൈസറുകള്‍ ലഭ്യമാക്കിയത്. 

വാഹന ക്രമീകരണം നടത്തുന്നതിന് പ്രഥമ അധ്യാപകരെ ചുമതലപ്പെടുത്തി. പരീക്ഷകള്‍ സംബന്ധിച്ച എല്ലാ സംശയങ്ങള്‍ക്കും നിവൃത്തി വരുത്തുന്നതിനും അടിയന്തിര സാഹചര്യം നേരിടുന്നതിനും വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ വാര്‍ റൂം ക്രമീകരിച്ചു. പരീക്ഷയുടെ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തീകരിച്ചു. സമഗ്രശിക്ഷാ കേരളയുടെയും ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റുകളുടെയും  

ആഭിമുഖ്യത്തില്‍ മാസ്‌ക്, ലഘുലേഖ വിതരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തി.  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ(ആരോഗ്യം) സഹകരണത്തില്‍ പരീക്ഷാ കേന്ദ്രത്തിലെ അധ്യാപകര്‍ക്ക് അതത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ കൗണ്‍സലിംഗ് നല്‍കി. 

             

 

date