Skip to main content

തയ്യൽ തൊഴിലാളി ക്ഷേമനിധി അംശാദായം ഉയർത്തി

കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾ ഒടുക്കേണ്ട അംശാദായം പ്രതിമാസം 20 രൂപയിൽ നിന്നും 50 രൂപയായി ഉയർത്തി 1994 ലെ കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി നിയമത്തിൽ ഭേദഗതി വരുത്തി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. തൊഴിലുടമ അംശാദായം 25 രൂപയായും വർദ്ധനവ് വരുത്തിയിട്ടുണ്ട്. 2020 ഏപ്രിൽ മുതലാണ് ഭേദഗതി പ്രകാരമുളള വർദ്ധനവ് പ്രാബല്യത്തിൽ വരുന്നത്.
പി.എൻ.എക്സ്.1932/2020

date