Skip to main content

സംഘാടക സമിതി യോഗം ഇന്ന് (മെയ് 27)

വരന്തരപ്പിള്ളി പഞ്ചായത്ത് ജലപ്രയാണം പദ്ധതി സംഘാടക സമിതി ഇന്ന് (മെയ് 27) രാവിലെ 10.30 ന് പഞ്ചായത്ത് ഹാളിൽ ചേരും. പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ കൊച്ചു ഗോവിന്ദൻ യോഗത്തിൽ അധ്യക്ഷത വഹിക്കും. ഇതിന്റെ ഭാഗമായി കുറുമാലിപ്പുഴയുടെ നീരൊഴുക്ക് പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കും. പഞ്ചായത്തിലെ 18 കിലോമീറ്റർ ദൂരപരിധിയിൽ വരുന്ന കുറുമാലിപ്പുഴയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യും.

date