Skip to main content

മത്സ്യകൃഷി; അപേക്ഷിക്കാം

ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷിക്കാം. ജൈവസംരക്ഷിത കുളങ്ങളിലെ നൈല്‍ തിലാപ്പിയ കൃഷി, ജൈവ സംരക്ഷിത കുളങ്ങളിലെ ആസാംവാള കൃഷി, കുളങ്ങളിലെ തനത് മത്സ്യകൃഷി, കുളങ്ങളിലെ ശാസ്ത്രീയ കാര്‍പ്പ് മത്സ്യകൃഷി, ഓരുജല കുളങ്ങളിലെ ശാസ്ത്രീയ മത്സ്യകൃഷി, ഓരുജല കുളങ്ങളിലെ ശാസ്ത്രീയ ചെമ്മീന്‍ കൃഷി, പിന്നാമ്പുറ കുളങ്ങളിലെ കരിമീന്‍ വിത്ത് ഉദ്പാദന യൂണിറ്റുകള്‍, പിന്നാമ്പുറ കുളങ്ങളിലെ വരാല്‍ മത്സ്യവിത്ത് ഉല്പാദന യൂണിറ്റ്, ശുദ്ധജല മത്സ്യകൂട് കൃഷി  എന്നിവ ചെയ്യാന്‍ താത്പര്യമുളള മത്സ്യകര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  
അപേക്ഷ ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യകര്‍ഷക വികസന ഏജന്‍സിയില്‍ നിന്നും വിതരണം ചെയ്യും. അപേക്ഷ ഫോറം ജൂണ്‍ അഞ്ചിനകം ജില്ലാ മത്സ്യകര്‍ഷക വികസന ഏജന്‍സി ഓഫീസില്‍ നല്‍കണം.  വിശദ വിവരങ്ങള്‍ 0475-2795545 എന്ന നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 1481/2020)

date