Skip to main content

കോവിഡ് 19 ജാഗ്രത' വെബ് ആപ്ലിക്കേഷനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്ലാസ് സംഘടിപ്പിച്ചു

 

 

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലപ്രദമായ ഏകോപനത്തിനായി കോഴിക്കോട് ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച 'കോവിഡ് 19 ജാഗ്രത' പ്രോഗ്രസീവ് വെബ് ആപ്ലിക്കേഷനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കലക്ടടറുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു നേതൃത്വം നല്‍കി.

കോവിഡുമായി ബന്ധപ്പെട്ട് കൃത്യമായ ദൈനംദിന നിരീക്ഷണത്തിനും ഡാറ്റ ശേഖരണത്തിനും സമഗ്രവും ലളിതവുമായ സംവിധാനമായ ആപ്പിനെ പറ്റി കലക്ടര്‍ വിശദീകരിച്ചു. ഐ.ടി മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ സി.എം മിഥുന്‍ കൃഷ്ണ, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. നവീന്‍.എ, പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഖാദര്‍ പാലാഴി എന്നിവര്‍ സംബന്ധിച്ചു.

 

date