Skip to main content

മാര്‍ച്ച് 24 മുതല്‍ അംശാദായം അടവ് മുടങ്ങിയവര്‍ക്ക് അടയ്ക്കാന്‍ അവസരം

 

മാര്‍ച്ച് 24 മുതല്‍ ലോക്ക് ഡൗണ്‍ കാലാവധി അവസാനിക്കുന്നതുവരെയുളള കാലയളവില്‍ അംശാദായം അടയ്ക്കാന്‍ സാധിക്കാതെ വന്ന പത്രപ്രവര്‍ത്തക/പത്രപ്രവര്‍ത്തകേതര പെൻഷൻകാര്‍ക്കു മാത്രം താഴെപ്പറയുന്ന വ്യവസ്ഥകള്‍ക്കു വിധേയമായി അംശാദായം അടയ്ക്കാന്‍ അനുവദിച്ചുകൊണ്ട് ഉത്തരവുണ്ട്.

1. മാര്‍ച്ച് 24 മുതല്‍ ലോക്ക് ഡൗണ്‍ കാലാവധി അവസാനിക്കുന്നതുവരെയുളള കാലയളവില്‍ അംശാദായം അടയ്ക്കാന്‍ സാധിക്കാതെ വന്നവര്‍ക്ക് (2019 സെപ്റ്റംബര്‍ വരെ അംശാദായം അടവാക്കിയിട്ടുളളവരും 2019 ഒക്‌ടോബര്‍ മുതല്‍ കുടിശികയുളളവര്‍ക്കും) മാത്രമാണ് ഈ ഉത്തരവ് ബാധകം.

2. ഉത്തരവ് പ്രകാരം മാര്‍ച്ച് 24 മുതല്‍ ലോക്ക് ഡൗണ്‍ കാലാവധി അവസാനിക്കുന്നതു വരെയുള്ള കാലയളവില്‍ പിഴപ്പലിശ ഈടാക്കില്ല. '

3. പത്രസ്ഥാപനത്തിന്റെ പേരും ഔദ്യോഗിക മുദ്രയുളള എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ സ്ഥാപനത്തിന്റെ ഔദ്യോഗിക മുദ്രയുളള പേ-സ്ലിപ്പോ ഹാജരാക്കുന്ന മുറയ്ക്കാണ് അംശാദായം അടക്കാന്‍ കഴിയുക.

4. 2019 സെപ്റ്റംബറിനു മുന്‍പ് കുടിശികയുളളവര്‍ക്ക് ഈ ഉത്തരവ് ബാധകമല്ല.

date