Post Category
എം.ബി.എ കോഴ്‌സിന് കൂടിക്കാഴ്ച ഇന്ന്
സംസ്ഥാന സഹകരണ യൂണിയന്റെ തിരൂരിലുള്ള സഹകരണ പരിശീലന കേന്ദ്രത്തില്‍ തിരുവനന്തപുരം നെയ്യാര്‍ ഡാമില്‍ പ്രവര്‍ത്തിക്കുന്ന കിക്മയില്‍ എം.ബി.എ കോഴ്‌സിനുള്ള കൂടിക്കാഴ്ച തിരൂര്‍ മാവുംകുന്നിലുള്ള കോളേജില്‍ നടത്തും. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ക്യാറ്റ്/കെ-മാറ്റ്/സി-മാറ്റ്/സി-മാറ്റ് തുടങ്ങിയ പരീക്ഷ എഴുതിയവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ 8547618290 / 9995302006 ഫോണ്‍ നമ്പറുകളിലും ംംം.സശരാമസലൃമഹമ.ശി ലും ലഭിക്കും. താല്‍പര്യമുള്ളവര്‍ ഇന്ന് (ഫെബ്രുവരി 24) രാവിലെ ഒമ്പതിന് തിരൂര്‍ മാവുംകുന്നിലുള്ള കോളേജില്‍ എത്തണം.
date
- Log in to post comments