Skip to main content

റോഡപകടങ്ങള്‍ കുറക്കുവാന്‍ കൂടുതല്‍ നടപടികള്‍

        ജില്ലയില്‍ വര്‍ദ്ധിച്ചു വരുന്ന റോഡപകടങ്ങള്‍ കുറക്കുന്നതിനും ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനും നാഷണല്‍ ഹൈവേ റോഡുകളിലും മറ്റു പ്രധാന റോഡുകളിലും സുരക്ഷാ സംവിധാനങ്ങള്‍ നടപ്പാക്കുവാന്‍ ജില്ലാ ട്രാഫിക് അഡൈ്വസറി യോഗത്തില്‍ തീരുമാനമായി.
        നാഷണല്‍ ഹൈവേ വീതീ കൂട്ടലടക്കമുള്ള കാര്യങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്.  ഇതോടെ റോഡ് അലൈമെന്റ് പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും.  സൈന്‍ ബോര്‍ഡുകള്‍, ഡിവൈഡറുകള്‍ തുടങ്ങിയ ട്രാഫിക് പരിഷ്‌കാരങ്ങള്‍ക്കും പരിഹാരമുണ്ടാക്കും. ചങ്കുവെട്ടി, എടപ്പാള്‍ തുടങ്ങിയ മെയിന്‍ ജംങ്ഷനുകളില്‍ യാത്രക്കാര്‍ക്കായി ശൗചാലയങ്ങള്‍ തുറക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കും.  അപകട മേഖലകള്‍ കേന്ദ്രീകരിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍ തുടര്‍ പരിപാടിയായി നിലനിര്‍ത്താന്‍ സന്നദ്ധ സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.  പഞ്ചായത്ത് - മുന്‍സിപ്പല്‍ തലങ്ങളിലെ ട്രാഫിക് റഗുലേറ്ററി കമ്മിറ്റികളില്‍ റാഫിന്റെ പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും യോഗം അറിയിച്ചു.  
        കലക്‌ട്രേറ്റീല്‍ നടന്ന യോഗത്തില ഡെപ്യൂട്ടി കലക്ടര്‍ ജയശങ്കര്‍ പ്രസാദ് അധ്യക്ഷനായി.  പി.ഡബ്ല്യൂ.ഡി റോഡ്‌സ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്. ഹാരിഷ്, ആര്‍.ടി.ഒ കെ.സി മാണി,  റോഡ് സേഫ്റ്റി അതോറിറ്റി മെമ്പര്‍ പി. ശങ്കരനാരായണന്‍, റാഫ് സംസ്ഥാന പ്രസിഡന്റ് കെ.എം. അബ്ദു, നാഷണല്‍ ഹൈവേ ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.കെ. സിനി, ഡി.ഡി.ആര്‍ ബി.എസ്.ഐ അബ്ദുല്‍ ഹക്കീം, മലപ്പുറം എം.ഇ സമീര്‍ ബാബു, എ.ടി സൈതലവി, കെ. നാരായണന്‍, കെ. അബ്ദുല്‍ അസീസ് തുടങ്ങിയ ഉദ്യോഗസ്ഥരും പങ്കെടുത്തു. 

date