Post Category
ചിരാഗ് സംഘാംഗങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി
പന്തളം എന്‍.എസ്.എസ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം പൂര്‍വവിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ചിരാഗ് സംഘാംഗങ്ങളില്‍ നിന്ന് പിരിച്ചെടുത്ത 13550 രൂപ കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന നല്‍കി. 2012 മികച്ച എന്‍.എസ്.എസ് വാളന്റീയറിനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് ജേതാവായ ഷിജിന്‍ വര്‍ഗീസ് 13550 രൂപയുടെ ചെക്ക് ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി.
ചിരാഗ് പ്രസിഡന്റ് ബി. അഭിലാഷ്, ട്രഷറര്‍ ജോബി യോഹന്നാന്‍, എക്സിക്യൂട്ടീവ് അംഗം എസ്.ഷമീമ, അംഗങ്ങളായ എസ്. ഷെഫീഖ്, യു.എല്‍ അജികുമാര്‍, ശരത് ശങ്കര്‍, അജിത്, മഹേഷ് മുരളി, സിദ്ദിഖ് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments