Skip to main content

ഈ ഘട്ടത്തില്‍  യോജിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമെന്ന് സി.കെ. നാണു എംഎല്‍എ

ഈ അപകടഘട്ടത്തില്‍ 100 ശതമാനവും യോജിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് കോവിഡ് 19 പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ വീഡിയോ കോണ്‍ഫറന്‍സില്‍ സി.കെ. നാണു എംഎല്‍എ അഭിപ്രായപ്പെട്ടു.  മഹാമാരി നേരിടുന്നതിന് നല്ല രീതിയിലുള്ള സാമ്പത്തിക സഹായം കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോഴിക്കോട് ജില്ലയിൽനിന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റ് സി കെ നാണു എംഎല്‍എ എന്നിവരാണ് പങ്കെടുത്തത്. 
കോവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് സഹായങ്ങളുണ്ടയിട്ടുണ്ടെന്നും ഇനിയും ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തയ്യാറാണെന്നും ഇക്കാര്യത്തില്‍ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
രാവിലെ 11 മണിക്ക് ആരംഭിച്ച യോഗം ഉച്ചക്ക് രണ്ടു മണിക്കാണ് അവസാനിച്ചത്. കോഴിക്കോട് കലക്ട്രേറ്റിലെ വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നിന്നാണ് ഇരുവരും യോഗത്തില്‍ പങ്കെടുത്തത്.
 

date