Skip to main content

ഫെയ്സ് ഷീല്‍ഡുകള്‍ നല്‍കി

റെയില്‍വേ സ്റ്റേഷന്‍ ഡ്യൂട്ടിയുള്ള ജീവനക്കാര്‍ക്ക് ഉപയോഗിക്കുന്നതിനായി കോസ്റ്റല്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രതിനിധികള്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസിറിന് ഫെയ്സ് ഷീല്‍ഡുകള്‍ നില്‍കി. ട്രെയിന്‍ മാര്‍ഗം  ഇതരസംസ്ഥാനത്തുനിന്നും കൂടുതല്‍ പേര്‍ എത്തിത്തുടങ്ങിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്കുള്ള സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇത്. 300 രൂപ വിലയുള്ള നൂറ് ഫെയ്സ് ഷീല്‍ഡുകളാണ് കോസ്റ്റല്‍ അര്‍ബന്‍ ബാങ്ക് ജില്ലാ ഭരണകൂടത്തിന് കൈമാറിയത്. ബാങ്ക് ചെയര്‍മാന്‍ എച്ച് ബേസില്‍ ലാല്‍, ജനറല്‍ മാനേജര്‍ എ ആര്‍ ഷൈലമ്മ, ചീഫ് അക്കൗണ്ടന്റ് എമിലി തുടങ്ങിയവര്‍ സന്നിഹിതരായി.  
 (പി.ആര്‍.കെ നമ്പര്‍ 1486/2020)

date