Skip to main content

ജില്ലയിലെ മൂന്ന് ആശുപത്രികളിലേക്കായി  400 പി.പി.ഇ കിറ്റുകള്‍ കൈമാറി

എസ്സാര്‍ സ്റ്റീല്‍ ഇന്ത്യ ലിമിറ്റഡും അടൂര്‍ മേലേതില്‍ ഹാര്‍ഡ് വെയേഴ്‌സും ചേര്‍ന്ന് വാങ്ങി നല്‍കിയ പി.പി.ഇ കിറ്റുകള്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ, വീണാ ജോര്‍ജ് എം.എല്‍.എ എന്നിവര്‍ക്ക് കൈമാറി. ബിജു മേലേതില്‍, ബിനു മേലേതില്‍ എന്നിവരാണ് കിറ്റുകള്‍ നല്‍കിയത്. 

150 പി.പി.ഇ കിറ്റുകള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിക്കും 125 കിറ്റുകള്‍ വീതം കോഴഞ്ചേരി ജില്ലാ ആശുപത്രിക്കും അടൂര്‍ ജനറല്‍ ആശുപത്രിക്കുമായി നല്‍കുകയായിരുന്നു. പത്തനംതിട്ട ജില്ലാ ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. സാജന്‍ മാത്യൂസ്, ആര്‍.എം.ഒ ഡോ.ആഷിഷ് മോഹന്‍ കുമാര്‍ എന്നിവര്‍ക്ക് 150 പി.പി.ഇ കിറ്റുകള്‍ വീണാ ജോര്‍ജ് എം.എല്‍.എ കൈമാറി. 

 

date