മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി നവദമ്പതികള്‍
ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അന്‍പതിനായിരം രൂപ സംഭാവന നല്‍കി നവദമ്പതികള്‍. എരമല്ലൂര്‍ ചാലുങ്കല്‍ വീട്ടില്‍ എബിന്‍ ആന്റണി- ക്രിസ്ലിന്‍ ദമ്പതികളാണ് വിവാഹ ദിവസം തന്നെ ഈ തുക എ.എം. ആരിഫ് എംപിക്ക് കൈമാറിയത്. മെയ് 25നായിരുന്നു വിവാഹം. ഈ തുക കളക്ടറേറ്റിലെത്തി എംപി ജില്ല കളക്ടര്‍ക്ക് കൈമാറി.
തുറവൂര്‍ സ്വദേശി ഏഴത്തിപ്പറമ്പില്‍ കെ.വി. കൃഷ്ണകുമാര്‍ നല്‍കിയ അദ്ധ്യാപക പെന്‍ഷനായ 25,000 രൂപയും എംപി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
അരൂര്‍ ശാരികാ നിവാസില്‍ പി.എന്‍. ശശിധരന്‍ (2000), അരൂര്‍ കറുകയില്‍ രാധാകൃഷ്ണ പിള്ള (5000), അരൂര്‍ ശ്രീഭവനത്തില്‍ എം. സുകുമാരന്‍ (10,000), അരൂര്‍ അമ്മനേഴത്ത് വീട്ടില്‍ കെ.എം. രാജു (2000), അരൂര്‍ പാസനിക വിഹാറില്‍ എ. പഴനി അമ്മ (2000), പടിഞ്ഞാറേ വലിയ പറമ്പില്‍ ആര്‍. കമലം (1000), ശ്രീരാഗത്തില്‍ സുശീല (5000), ചന്തിരൂര്‍ സ്വദേശി പി.കെ. സുരേന്ദ്രന്‍ (10000) എന്നീ എട്ട് പേര്‍ നല്‍കിയ തുകയും എംപി ജില്ല കളക്ടര്‍ക്ക് കൈമാറി.
- Log in to post comments