Skip to main content

ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബില്‍ കോവിഡ് ഫലം മണിക്കൂറുകള്‍ക്കകം

കോവിഡ് 19 രോഗനിര്‍ണയവും ഫലപ്രഖ്യാപനവും ഇനി മണിക്കൂറുകള്‍ക്കകം അറിയാന്‍ കഴിയും. ഇതിനായി കൊല്ലം ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബില്‍ സ്ഥാപിച്ച ട്രൂ നാറ്റ് ടെസ്റ്റിംഗ് സെന്റര്‍ ഇന്ന്(മെയ് 29) വൈകിട്ട് നാലിന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും.
ജില്ലയില്‍ രണ്ടു കേന്ദ്രങ്ങളിലാണ് ട്രൂ നാറ്റ് ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. രണ്ടാമത്തെ സെന്റര്‍ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ്. ട്രയല്‍ റണ്‍ ഇന്ന്(മെയ് 29) ആരംഭിക്കും. ട്രൂനാറ്റ് പരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനക്ഷമാകുന്നതോടെ കോവിഡ് പരിശോധനാഫലങ്ങള്‍ ഒരു മണിക്കൂറിനകം ലഭ്യമാകും. പരിശോധനയ്ക്കായി മൂക്കില്‍ നിന്നും (നെയ്‌സോ ഫാരിഞ്ജല്‍ സ്വാബ്) തൊണ്ടയില്‍ നിന്നുമാണ് സ്രവം എടുക്കുന്നത്.
രണ്ടിടത്തുമായി ഒരു ദിവസം 40 സാമ്പിളുകള്‍  പരിശോധിക്കാന്‍ കഴിയും.  ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്കനുസൃതമായ ആര്‍ സി പി സി ആര്‍ പരിശോധനയാണ് ട്രൂ നാറ്റിലൂടെ ജില്ലയിലും നടപ്പാക്കുന്നത്. കോവിഡ് സംശയിക്കുന്ന മൃതദേഹ പരിശോധനകള്‍, അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ടവര്‍, ഗര്‍ഭിണികള്‍, ഗുരുതരരോഗമുള്ളവര്‍ എന്നിങ്ങനെ വിവിധ വിഭാഗം ആളുകള്‍ക്ക് പരിശോധന നടത്തുന്നതിന് കഴിയും. സമൂഹ വ്യാപനം തടയുന്നതിനും അതിവേഗം പരിശോധനാ ഫലം ലഭ്യമാകുന്നതിലൂടെ കഴിയുന്നതാണ്.
(പി.ആര്‍.കെ നമ്പര്‍ 1492/2020)
 

date