Skip to main content

കെ.എസ്.ആര്‍.ടി.സി: പെന്‍ഷന്‍കാര്‍  സഹകരണ ബാങ്ക് അക്കൗണ്ട് തുടങ്ങണം

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വിതരണം ഫെബ്രുവരി 28ന് പൂര്‍ത്തിയാക്കേണ്ടതിനാല്‍ മുഴുവന്‍ പെന്‍ഷന്‍കാരും ഉടന്‍തന്നെ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ട് തുടങ്ങി പെന്‍ഷന്‍ തുക കൈപ്പറ്റണമെന്ന് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ അറിയിച്ചു. ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി പെന്‍ഷനായി 1289 പേര്‍ക്ക് 8.02 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 34 സഹകരണ ബാങ്കുകളെയാണ് പെന്‍ഷന്‍ വിതരണത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഓരോ പ്രദേശത്തെയും ചുമതലപ്പെട്ട സഹകരണ ബാങ്കുകളുടെ വിവരം കെ.എസ്.ആര്‍.ടി.സിയില്‍നിന്നോ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍നിന്നോ ലഭിക്കും.

 

date