Skip to main content

മാധ്യമ അക്രഡിറ്റേഷന്‍: പുതിയ അപേക്ഷ  ഫെബ്രുവരി, മാര്‍ച്ചില്‍ മാത്രം     

പുതിയ മാധ്യമ അക്രഡിറ്റേഷന്‍ അപേക്ഷകള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളില്‍ സ്വീകരിക്കാനുള്ള കാലാവധി ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ മാത്രമായി നിജപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. നിര്‍ദ്ദിഷ്ട ഫോറത്തില്‍ ആവശ്യമായ രേഖകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മാര്‍ച്ച് 31 വരെ ജില്ലാ ഓഫീസുകളില്‍ അപേക്ഷ നല്‍കാം. അപേക്ഷാഫോറം പി.ആര്‍.ഡി വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
    മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നവംബറില്‍ ചേര്‍ന്ന സംസ്ഥാന മാധ്യമ അക്രഡിറ്റേഷന്‍ കമ്മിറ്റി യോഗ തീരുമാനപ്രകാരമാണ് അക്രഡിറ്റേഷന്‍ അപേക്ഷ സ്വീകരിക്കല്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളായി ക്രമീകരിച്ച്  ഉത്തരവ് ഇറങ്ങിയത്. അതേസമയം, നിലവില്‍ കാര്‍ഡ് ഉള്ളവരുടെ പുതുക്കല്‍ നടപടികള്‍ എല്ലാവര്‍ഷവും ഡിസംബര്‍ മാസത്തില്‍ തന്നെയായിരിക്കും.
പി.എന്‍.സി/389/2018
 

date