Skip to main content

ബഹറിന്‍- കൊച്ചി വിമാനത്തില്‍ 175 യാത്രക്കാര്‍

ഇന്നലെ ( 28/5/20) കൊച്ചി വിമാനത്താവളത്തിലെത്തിയ ബഹറിൻ- കൊച്ചി (AI IX 1474) വിമാനത്തിൽ 175 യാത്രക്കാരാണുണ്ടായിരുന്നത്. ഇതിൽ 111 പേർ പുരുഷൻമാരും 64 പേർ സ്ത്രീകളുമാണ്. പത്ത് വയസിയിൽ താഴെയുള്ള 22 കുട്ടികളും 17 ഗർഭിണികളും ഇതിലുൾപ്പെടുന്നു.

 

യാത്രക്കാരിൽ 91 പേരെ. വിവിധ ജില്ലകളിലെ കോവിഡ് കെയർ സെൻ്ററുകളിലും 80 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. 

 

4 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

 മുവ്വാറ്റുപുഴ ജനറൽ ആശുപത്രി - 3 (ഇടുക്കി, തിരുവനന്തപുരം, പത്തനംത്തിട്ട)

തൃശ്ശൂർ മെഡിക്കൽ കോളേജ് - 1

 

ജില്ല തിരിച്ചുള്ള കണക്ക്

ആലപ്പുഴ - 21

എറണാകുളം-21

ഇടുക്കി - 3

കൊല്ലം- 16

കോട്ടയം - 12

കോഴിക്കോട്- 2

മലപ്പുറം - 1

പാലക്കാട് - 10

പത്തനംത്തിട്ട - 25

തിരുവനന്തപുരം -9

തൃശ്ശൂർ -  48

മറ്റ് സംസ്ഥാനങ്ങൾ - 7

 

 

എറണാകുളം ജില്ലയിൽ നിന്നുള്ള 21 പേരിൽ 10 പേർ പുരുഷൻമാരും 11 സ്ത്രീകളുമാണ്. പത്ത് വയസിൽ താഴെയുള്ള 2 കുട്ടികളും 4 ഗർഭിണികളും  ഇതിലുൾപ്പെടുന്നു.

7 പേരെ കോവിഡ് കെയർ സെൻ്റ്റുകളിലും 14  പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

 

 

ഇന്നലെ ( 28/5/20) കൊച്ചി വിമാനത്താവളത്തിലെത്തിയ ദുബായ്- കൊച്ചി (AI 1434) വിമാനത്തിൽ 146 യാത്രക്കാരാണുണ്ടായിരുന്നത്. ഇതിൽ 58 പേർ പുരുഷൻമാരും 88 പേർ സ്ത്രീകളുമാണ്. പത്ത് വയസിയിൽ താഴെയുള്ള 25 കുട്ടികളും 15 ഗർഭിണികളും 7 മുതിർന്ന പൗരൻമാരും ഇതിലുൾപ്പെടുന്നു.

 

യാത്രക്കാരിൽ 41 പേരെ. വിവിധ ജില്ലകളിലെ കോവിഡ് കെയർ സെൻ്ററുകളിലും 104 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. 

 

എറണാകുളം സ്വദേശിയായ ഒരാളെ മുവ്വാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

ജില്ല തിരിച്ചുള്ള കണക്ക്

ആലപ്പുഴ - 16

എറണാകുളം-27

ഇടുക്കി - 2

കോട്ടയം - 13

കോഴിക്കോട്- 5

മലപ്പുറം - 2

പാലക്കാട് - 9

പത്തനംത്തിട്ട - 8

തൃശ്ശൂർ -  64

 

 

എറണാകുളം ജില്ലയിൽ നിന്നുള്ള 27 പേരിൽ 7 പേർ പുരുഷൻമാരും 20 സ്ത്രീകളുമാണ്. പത്ത് വയസിൽ താഴെയുള്ള 5 കുട്ടികളും 3 ഗർഭിണികളും 1 മുതിർന്ന പൗരനും ഇതിലുൾപ്പെടുന്നു.

7 പേരെ കോവിഡ് കെയർ സെൻ്റ്റുകളിലും 19 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

Click here to Reply

date