Skip to main content

വാഹന പരിശോധന:1298 വാഹന  വാഹന ഉടമകള്‍ക്കെതിരെ കേസ്

     കൊച്ചി: കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ഉദ്യോഗസ്ഥര്‍ എറണാകുളം ജില്ലയില്‍ സംയുക്തമായി നടത്തിയ മോട്ടോര്‍ വാഹന പരിശോധനയില്‍ 1,298 വാഹന ഉടമകള്‍ക്കെതിരെ കേസെടുത്തു. 7,53,000 രൂപ പിഴയായി ഈടാക്കി. 59 ഡ്രൈവര്‍മാര്‍ക്കെതിരെ അപകടകരമായി വാഹനം ഓടിച്ചതിനും, 24 വാഹനങ്ങള്‍ക്കെതിരെ അമിതഭാരം കയറ്റി സര്‍വ്വീസ് നടത്തിയതിനും നടപടി എടുത്തു. അമിത ശബ്ദം പുറപ്പെടുവിപ്പിക്കുന്നതും, രൂപമാറ്റം വരുത്തിയതും സൈലന്‍സര്‍ പിടിപ്പിച്ചതുമായിട്ടുളള 112 വാഹനങ്ങള്‍ക്കെതിരെയും, വാഹനത്തിന്റെ ഉള്‍ക്കാഴ്ച മറക്കത്തക്കവിധം ഫിലിം പതപ്പിച്ച 33 വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. 24 ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.റ്റി.ഒ കെ.എം.ഷാജി, മൂവാറ്റുപുഴ ആര്‍.റ്റി.ഒ ശശികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date