Skip to main content

കുടുംബശ്രീ സി.ഡി.എസുകള്‍ക്ക് മൈക്രോ ക്രെഡിറ്റ് വായ്പ

     കൊച്ചി: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ നടപ്പിലാക്കി വരുന്ന മൈക്രോക്രെഡിറ്റ് വായ്പ പദ്ധതി പ്രകാരം ജില്ലയിലെ കുടുംബശ്രീ സി.ഡി.എസുകള്‍ക്ക് വായ്പ നല്‍കും. അയല്‍ക്കൂട്ടം അംഗങ്ങളില്‍ 75 ശതമാനം പേരെങ്കിലും ഒ.ബി.സി (മറ്റു പിന്നാക്ക സമുദായം)/മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. ഒരു സി.ഡി.എസിന് പരമാവധി ഒരു കോടി രൂപ വരെ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കും. താത്പര്യമുളള സി.ഡി.എസുകള്‍ മാര്‍ച്ച് 10 നു മുമ്പായി എറണാകുളം നോര്‍ത്ത് പരമാരാ റോഡിലുളള (സ്‌പെഷ്യലിസ്റ്റ് ആശുപത്രിക്ക് സമീപം) സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ എറണാകുളം ജില്ലാ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ 0484-2394005.

 

date