Skip to main content

കൊറോണ കൺട്രോൾറൂം,കാക്കനാട്, എറണാകുളം, 2/6/20 ബുള്ളറ്റിൻ - 6 PM

•    ജില്ലയിൽ ഇന്ന് (2.6.20) 3 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മെയ് 17ലെ അബുദാബി - കൊച്ചി വിമാനത്തിലെത്തിയ രണ്ട് പേരുൾപ്പടെ ആകെ 3 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

•    മെയ് 17ലെ അബുദാബി- - കൊച്ചി ഫ്ലൈറ്റിൽ വന്ന 56 വയസ്സുള്ള കീഴ്മാട് സ്വദേശിക്കും, 35 വയസ്സുള്ള ചെങ്ങമനാട് സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യം കോവിഡ് കെയർ സെൻ്ററിലും, പിന്നീട് വീട്ടിലുമായി  നിരീക്ഷണത്തിൽ കഴിയുകയായിരുന്ന  ഇവർക്ക്   രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഈ വിമാനത്തിലെത്തിയ പലർക്കും രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരുടെ സ്രവം പരിശോധിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇരുവരെയും കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

•    മെയ് 28ന് സലാല- കണ്ണൂർ വിമാനത്തിലെത്തിയ 34 വയസ്സുള്ള ആലങ്ങാട് സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാൾ. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് അന്നു തന്നെ കണ്ണൂർ  അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും, സ്രവപരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ഇദ്ദേഹം  കണ്ണൂരാണ് ചികിത്സയിലുള്ളത്. 

 
•    ഇന്ന് 879 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 551  പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം  9378 ആണ്. ഇതിൽ 8450 പേർ വീടുകളിലും, 579 പേർ കോവിഡ് കെയർ സെന്ററുകളിലും, 349 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

•    ഇന്ന് 7 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.  
    കളമശ്ശേരി മെഡിക്കൽ കോളേജ്- 4
    സ്വകാര്യ ആശുപത്രികൾ - 3

•    വിവിധ ആശുപ്രതികളിൽ  നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 12  പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
    കളമശ്ശേരി മെഡിക്കൽ കോളേജ്- 8
    സ്വകാര്യ ആശുപത്രി – 4

•    ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 88  ആണ്.
    കളമശ്ശേരി മെഡിക്കൽ കോളേജ് – 36   
    മൂവാറ്റുപുഴ ജനറൽ ആശുപത്രി-5
    കരുവേലിപ്പടി താലൂക്ക് ആശുപത്രി - 2 
    പോർട്ട് ട്രസ്റ്റ് ഹോസ്പിറ്റൽ - 3
    ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 4
    സ്വകാര്യ ആശുപത്രികൾ - 38 

•    ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 34  ആണ്. 
    കളമശ്ശേരി മെഡിക്കൽ കോളേജ് – 30     
    ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 4

•    ഇന്ന് ജില്ലയിൽ നിന്നും 83 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 80 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 2 എണ്ണം പോസിറ്റീവും ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 165 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
•    പിറവം താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടയുള്ള ആരോഗ്യ പ്രവർത്തകർക്ക് ആശുപത്രികളിലെ അണുനശീകരണം ഫീവർ ട്രയാജ്, വ്യക്തിഗത സുരക്ഷാ ഉപാധികൾ, മാസ്കുകളുടെ ശരിയായ ഉപയോഗം,  റിവേഴ്സ് ക്വാറൻറ്റൈൻ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നടത്തി.

•    ഇന്ന് 336 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 137 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.  യാത്രാ പാസ്സിന്റെ ലഭ്യത, അറിയുന്നതിനായിരുന്നു കൂടുതൽ വിളികളും. വിദേശ രാജ്യങ്ങളിൽ നിന്നും എത്തി കോവിഡ് കെയർ സെന്ററുകളിൽ കഴിയുന്നവരുടെ വിവരങ്ങൾ അന്വേഷിച്ച് ബന്ധുക്കളിൽ നിന്നും വിളികളെത്തി.   

•    ജില്ലാ സർവൈലൻസ് യൂണിറ്റിൽ നിന്ന് ഇന്ന് നിരീക്ഷണത്തിലുള്ള 480    പേരെ നേരിട്ട് വിളിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരികെയെത്തി ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നവർ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ സംശയ നിവാരണത്തിനായി 56 ഫോൺ വിളികൾ സർവൈലൻസ് യൂണിറ്റിലേക്കും എത്തി.   

•    വാർഡ് തലങ്ങളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സംഘങ്ങൾ ഇന്ന് 5169 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

•    ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ 77 ചരക്കു ലോറികൾ എത്തി. അതിൽ വന്ന 92 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 53 പേരെ കൺട്രോൾ റൂമിൽ നിന്നും ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങൾ ഇല്ല.

•    ഐ.എം.എ ഹൗസിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 73 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

DATA UPDATE    
    
Home quarantine new -    879
No. of persons released from home quarantine-    551
No. of persons under quarantine total( HQ+IQ)    9378
    
New Hospital isolation new -     7
Discharge from Isolation –    12
Hospital isolation total -    88
    
Positive case today -    3
Total positive cases under treatment     36 (1 at Thiruvananthapuram,1 at Kannur)
Cumulative total of positive cases treated and under treatment till date     66
    
Sample sent today     83
Results received today    80
Results awaiting    165
    
No. of Covid care centres currently occupied    22
Total persons quarantined at Covid care centres    579
Total persons quarantined at Paid Covid care centres    349

Total calls received at Call centre -    336
Total calls from Surveillance Unit to people under Quarantine –    480
    

ജില്ലാ കളക്ടർ, 
എറണാകുളം
ജില്ലാ കൺട്രോൾ റൂം നമ്പർ : 0484 2368802/2424077 / 2428077

date