Skip to main content

സൗദി അറേബ്യയില്‍ നേഴ്‌സ് : അപേക്ഷ ക്ഷണിച്ചു 

 

സൗദി അറേബ്യയിലെ അല്‍മന ആശുപത്രിയില്‍ നഴ്‌സ് നിയമനത്തിന്             ബി.എസ്‌സി നഴ്‌സിങ്/ജി.എന്‍.എം യോഗ്യതയുളളവരും സൗദി അറ്റസ്റ്റേഷന്‍, പ്രോമെട്രിക് എന്നിവ പൂര്‍ത്തിയാക്കിയവരുമായ വനിതകളില്‍നിന്ന് നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു. പ്രായം 40ല്‍ താഴെ. രണ്ടുവര്‍ഷത്തെ പരിചയം വേണം.  അപേക്ഷയും രേഖകളും മാര്‍ച്ച് 10നകം  rmt5.norka@kerala.gov.in  എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.norkaroots.net സൈറ്റിലും നോര്‍ക്ക റൂട്ട്‌സിന്റെ കാള്‍ സെന്ററിലും ലഭിക്കും. ഫോണ്‍: 1800 425 3939 (ഇന്ത്യയ്ക്കുളളില്‍ നിന്ന്), 0091 471 233 33 39 (വിദേശത്തുനിന്ന്).

                                                 (കെ.ഐ.ഒ.പി.ആര്‍-413/18)

date