Post Category
നീതി മെഡിക്കല്‍ സ്റ്റോറുകളുടെ പ്രവര്‍ത്തനം വിലയിരുത്തി
കണ്‍സ്യൂമര്‍ ഫെഡിന്റെ സഹായത്തോടെ പ്രാഥമിക സഹകരണ സംഘങ്ങള്‍ നടത്തുന്ന നീതി മെഡിക്കല്‍ സ്റ്റോറുകളുടെ പ്രവര്‍ത്തന-അവലോകന യോഗം ജില്ലാ സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസ് സമ്മേളന ഹാളില്‍ ചേര്‍ന്നു.
കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സഹകരണ സംഘം ജോയിന്റ് രജ്‌സ്ട്രാര്‍ (ജനറല്‍) എം.കെ.ബാബു അധ്യക്ഷനായി. കണ്‍സ്യൂമര്‍ ഫെഡ് സ്‌പെഷല്‍ ഓഫീസര്‍ അബ്ദുള്‍ റഷീദ്, ജില്ലാ ബാങ്ക് ജനറല്‍ മാനെജര്‍ എ.സുനില്‍കുമാര്‍, പ്ലാനിങ് അസി.രജിസ്ട്രാര്‍ ഇ ഹരിദാസ്, റീജനല്‍ മാനെജര്‍ ശുഭ തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments