Post Category
ബോധവല്‍ക്കരണ പരിപാടികള്‍ ഫെബ്രുവരി 26,27,28 തീയതികളില്‍
കോട്ടയം ജില്ലാ സാമൂഹ്യ നീതി ആഫീസിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് നിയമ പരിരക്ഷയും സുരക്ഷിതത്വവും നല്‍കുന്നതും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതും സംബന്ധിച്ച വിഷയത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ ഫെബ്രുവരി 26,27,28 തീയതികളില്‍ കോട്ടയം ഐ.എം.എ ഹാളില്‍ സംഘടിപ്പിക്കുന്നു. ബോധവല്‍ക്കരണ പരിപാടികള്‍ കോട്ടയം ജില്ലാ സാമൂഹ്യ നീതി ആഫീസര്‍ ശിവന്യ. എസ്.എന്‍. ഉദ്ഘാടനം ചെയ്യും. പോലീസ് ഉദ്യോഗസ്ഥര്‍ കമ്മ്യൂണിറ്റി ബേസ്ഡ്് ഓര്‍ഗനൈസേഷന്‍ പ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, സ്‌ക്കൂള്‍ കൗണ്‍സിലര്‍മാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
(കെ.ഐ.ഒ.പി.ആര്‍-415/18)
date
- Log in to post comments