Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍19-05-2020

മാംസവില നിശ്ചയിച്ചു
അടുത്ത ഒരാഴ്ചക്കാലത്തേക്കുള്ള മാംസവില നിശ്ചയിച്ചു. ജില്ലയില്‍ പലയിടങ്ങളിലും അമിത വില ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കോഴി, ഇറച്ചി വില്‍പ്പനക്കാരുമായി എ ഡി എമ്മിന്റെ ചേമ്പറില്‍ നടന്ന യോഗത്തിലാണ് തീരുമാനം. കോഴി, മൂരി, പോത്ത് എന്നിവയുടെ വിലയാണ് ഏകീകരിച്ചത്.  കോഴിയിറച്ചി പരമാവധി വില ഒരു കിലോ ഗ്രാമിന് 160 രൂപ, മൂരിയിറച്ചി ഒരു കിലോ ഗ്രാമിന് പരമാവധി 270 രൂപ (എല്ലോടു കൂടിയത്്) എല്ലില്ലാത്തത് പരമാവധി 320 രൂപ, പോത്തിറച്ചി ഒരു കിലോ ഗ്രാമിന് പരമാവധി 300 രൂപ (എല്ലോടു കൂടിയത്്) എല്ലില്ലാത്തത് പരമാവധി 350 രൂപ എന്നിങ്ങനെയാണ് വില നിശ്ചയിച്ചത്.
ജില്ലയിലെ ഇറച്ചി വില്‍പ്പന കേന്ദ്രങ്ങള്‍ നിയമാനുസൃതമായാണോ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ്, ഭക്ഷ്യസുരക്ഷ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ നിയമിച്ചതായും യോഗത്തില്‍ എ ഡി എം ഇ പി മേഴ്‌സി അറിയിച്ചു.
യോഗത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി ജെ അരുണ്‍, ജില്ലാ സപ്ലൈ ഓഫീസര്‍ മനോജ് കുമാര്‍, ജില്ലാ ഡെപ്യൂട്ടി കണ്‍ട്രോളര്‍ ലീഗല്‍ മെട്രോളജി എസ് എസ് അഭിലാഷ് , ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ഡോ പി ധനശ്രീ, കെ വി സലീം (കേരള ചിക്കന്‍ ഡീലേഴ്‌സ് അസോസിയേഷന്‍), പി സലാം (മീറ്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍) എന്നിവര്‍ പങ്കെടുത്തു.
പി എന്‍ സി/1696/2020

കെയര്‍ സെന്റര്‍: വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി
ജില്ലയില്‍ ആരംഭിച്ച കൊറോണ കെയര്‍ സെന്ററിലേക്ക് വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്നതിന് സന്നദ്ധത പ്രകടിപ്പിച്ച് കലക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കായി പരിശീലനം നടത്തി.  ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍  കണ്ണൂര്‍ പാം ഗ്രോവ് ഹോട്ടലില്‍ നടന്ന പരിശീലനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റായ സുനില്‍ദത്ത് ക്ലാസെടുത്തു.
പി എന്‍ സി/1697/2020

താല്‍ക്കാലിക നിയമനം
കോവിഡ് 19 ന്റെ ഭാഗമായി കണ്ണൂര്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഓഫീസിലേക്ക് ക്വാളിറ്റി ഓഫീസര്‍, ബയോമെഡിക്കല്‍ എഞ്ചിനീയര്‍ എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.  ജില്ലയില്‍ സ്ഥിരതാമസക്കാരായ 40 വയസില്‍ കുറവ് പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.  
മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (എംഎച്ച്എ) അല്ലെങ്കില്‍ എംഎസ്‌സി ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്, ഏതെങ്കിലും ആശുപത്രിയിലോ ഹെല്‍ത്ത് കെയര്‍ ക്വാളിറ്റി  അഷ്വറന്‍സ് മേഖലയിലോ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് ക്വാളിറ്റി ഓഫീസറുടെ യോഗ്യത.
ബയോമെഡിക്കല്‍ എഞ്ചിനീയര്‍ക്ക് എം ടെക്ക് ഇന്‍ ബയോ മെഡിക്കല്‍/ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ് അല്ലെങ്കില്‍ ബി ടെക് ഇന്‍ ബയോ മെഡിക്കല്‍/ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റ് എഞ്ചിനീയറിങ്ങും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം.
അപേക്ഷകള്‍ ംംം.ിവാസമിിൗൃ.ശി/ഷീയ െഎന്ന വെബ്‌സൈറ്റില്‍ മെയ് 22 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി സമര്‍പ്പിക്കണം

date