Skip to main content

വനിതാ കമ്മീഷൻ ഇടപെടൽ

കൊച്ചി: മദ്യപാനിയായ ഭർത്താവ് ക്രൂരമായി മർദിക്കുന്നുവെന്ന വീട്ടമ്മയുടെ പരാതിയിൽ വനിതാ കമ്മീഷൻ ഇടപെടൽ. കുറുപ്പുംപടി സ്വദേശിയായ വീട്ടമ്മയുടെ വീഡിയോയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ചെയർപേഴ്സൺ എം.സി.ജോസഫൈൻ അംഗം ഷിജി ശിവജി എന്നിവർ ഇടപെടൽ നടത്തിയത്. സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ കർശന നടപടി സ്വീകരിക്കാൻ പെരുമ്പാവൂർ ഡി.വൈ.എസ്.പി, കുറുപ്പുംപടി സർക്കിൾ ഇൻസ്പെക്ടർ എന്നിവർക്ക് കമ്മീഷൻ നിർദ്ദേശം നൽകി. മദ്യപാനിയായ ഭർത്താവിന്റെ ക്രൂര മർത്തിനിരയായ വീട്ടമ്മയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഭർത്താവിന്റെ മർദ്ദനത്തെ കുറിച്ച് വിശദീകരിക്കുന്ന വീഡിയോയിൽ മർദ്ദനമേറ്റ അടയാളങ്ങളും വ്യക്തമാണ്. ഇതിനെ തുടർന്നാണ് വനിതാ കമ്മീഷൻ പ്രശ്നത്തിൽ ഇടപെട്ടത്.

date