Skip to main content

തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംശാദായം ഉയര്‍ത്തി

 

 

കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ അടയ്ക്കേണ്ട അംശാദായം പ്രതിമാസം 20 രൂപയില്‍ നിന്നും 50 രൂപയായി ഉയര്‍ത്തി 1994 ലെ കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി നിയമത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. തൊഴിലുടമ അംശാദായം 25 രൂപയായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ മുതലാണ് ഭേദഗതി പ്രകാരമുളള വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുന്നതെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date