Post Category
ഡിപ്ലോമ പരീക്ഷ ജൂണ്‍ എട്ടു മുതല്‍
2020 ഏപ്രില്‍/മെയ് ഡിപ്ലോമ പരീക്ഷ ജൂണ്‍ എട്ടു മുതല്‍ പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ നടക്കും. പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജ് പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ പരീക്ഷാ ദിവസങ്ങളില്‍ പരീക്ഷ തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ഹാജരാകണം. എല്ലാ വിദ്യാര്‍ഥികളും നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. വിദ്യാര്‍ഥികള്‍ സ്ഥാപനത്തിലെ പ്രധാന ഗേറ്റ് വഴി പ്രവേശിക്കണം. ക്വറന്റയിന്‍/ഹോട്ട് സ്‌പോട്ട്/മറ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ഥികള്‍ കോളജ് കാന്റീന് സമീപമുള്ള കവാടത്തിലൂടെ സ്ഥാപനത്തില്‍ പ്രവേശിക്കണം. പരീക്ഷാ ഹാളില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ഹാന്‍ഡ് വാഷ്, സാനിറ്റൈസേഷന്‍, തെര്‍മല്‍ സ്‌കാനിങ് എന്നിവയ്ക്ക് വിധേയരാകണം.
(പി.ആര്‍.കെ നമ്പര്‍ 1554/2020)
date
- Log in to post comments