Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 20-05-2020

ഭരണാനുമതിയായി
ടി വി രാജേഷ് എം എല്‍ എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും കല്ല്യാശ്ശേരി മണ്ഡലത്തിലെ മാട്ടൂല്‍ ഗ്രാമപഞ്ചായത്ത്് ഇഎംഎസ് സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം കെട്ടിട നിര്‍മാണ പ്രവൃത്തികള്‍ക്ക് ജില്ലാ കലക്ടര്‍ 38 ലക്ഷം രൂപയുടെ  ഭരണാനുമതിനല്‍കി.
പി എന്‍ സി/1712/2020

മാധ്യമ പെന്‍ഷന്‍ അംശദായം അടക്കാന്‍ അവസരം
ലോക്ക് ഡൗണ്‍  കാലയളവില്‍ പത്രപ്രവര്‍ത്തക പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ അംശദായം അടയ്ക്കാന്‍ കഴിയാതിരുന്നവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കി തുക അടയ്ക്കാന്‍ അനുമതിയായി. 2019 സെപ്റ്റംബര്‍ വരെ അംശദായം അടച്ച,  2019 ഒക്ടോബര്‍ മുതല്‍ കുടിശ്ശികയുള്ളവര്‍ക്ക് മാത്രമാണ് ഈ ഉത്തരവ് ബാധകമാവുക. മാര്‍ച്ച് 24 മുതല്‍ ലോക്ക്  ഡൗണ്‍ കാലാവധി അവസാനിക്കുന്നത് വരെയുള്ള കാലയളവില്‍ പിഴപ്പലിശ ഒഴിവാക്കാവുന്നതാണ്. അംശദായം അടക്കുന്നതിനായി സ്ഥാപനത്തിന്റെ പേര്,  ഔദ്യോഗിക മുദ്രയുള്ള എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് സ്ഥാപനത്തിന്റെ ഔദ്യോഗിക മുദ്രയുള്ള പേ സ്ലിപ്  ഹാജരാക്കണമെന്ന് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
പി എന്‍ സി/1713/2020

മേലെ ചൊവ്വ അണ്ടര്‍പാസ് നിര്‍മ്മാണം  പൊതുവിചാരണ മാറ്റി
മേലെ ചൊവ്വ അണ്ടര്‍പാസ് നിര്‍മ്മാണത്തിന്റെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്  ഏപ്രില്‍ മാസത്തില്‍ നടത്താനിരുന്ന പൊതുവിചാരണ മെയ് 25, 26, 27 തീയ്യതികളില്‍ നടത്തും.  പുരധിവാസ- പുനസ്ഥാപനത്തിനുള്ള കരട് സ്‌കീം തയ്യാറാക്കുന്നതിനായി നടത്താനിരുന്ന യോഗമാണ് ജില്ലാ കലക്ടറുടെ കാര്യാലയത്തില്‍ നടത്തുക. രാവിലെ 10 മണിക്ക് കൊവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും യോഗം ചേരുക.
പി എന്‍ സി/1714/2020

ക്വട്ടേഷന്‍ ക്ഷണിച്ചു
ഭൂജല വകുപ്പ് കണ്ണൂര്‍ ജില്ലാ ഓഫീസിലേക്ക് 1500 സി സി ക്ക് മുകളില്‍ കപ്പാസിറ്റിയുള്ള ടാക്‌സി കാറുകള്‍ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  മെയ് 23 ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പ് ക്വട്ടേഷന്‍ ഭൂജല വകുപ്പ് ഓഫീസില്‍ ലഭിക്കണം.  ഫോണ്‍: 0497 2709892, 944724046

date