അധിക പ്രതിരോധ പ്രതികരണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
കൊല്ലം കോര്‍പ്പറേഷനിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, 54 എന്നീ ഡിവിഷനുകളില്‍ കണ്ടയിന്‍മെന്റ് സോണുകളായി നിശ്ചയിച്ച് ദുരന്ത നിവാരണ നിയമ പ്രകാരവും 144 വകുപ്പ് പ്രകാരവും കോവിഡ് 19 അധിക പ്രതിരോധ പ്രതികരണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉത്തരവായി. ഈ പ്രദേശങ്ങളില്‍ അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങി നടക്കാന്‍ പാടില്ല.
നിലവില്‍ കണ്ടയിന്‍മെന്റ് സോണുകളായ കല്ലുവാതുക്കള്‍ ഗ്രാമപഞ്ചായത്തിലെ 20 മുതല്‍ 23 വരെയുള്ള വാര്‍ഡുകളിലും പ•ന ഗ്രാമപഞ്ചായത്തിലെ 10, 11 വാര്‍ഡുകളിലും പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ 12-ാം വാര്‍ഡിലും ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 15, 17 വാര്‍ഡുകളിലും കൊല്ലം കോര്‍പ്പറേഷനിലെ 34 മുതല്‍ 41 വരെയുള്ള ഡിവിഷനുകളിലും അഞ്ചല്‍, ഏരൂര്‍, കടയ്ക്കല്‍ ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലും ഏര്‍പ്പെടുത്തിയിരുന്ന കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ അതേപടി തുടരും.
കുളത്തൂപ്പുഴ, തെ•ല, ആര്യങ്കാവ് ഗ്രാമപഞ്ചായത്തുകളില്‍ ഹോട്ട് സ്‌പോട്ടായി നിശ്ചയിച്ച് ദുരന്ത നിവാരണ നിയമ പ്രകാരവും 144 വകുപ്പ് പ്രകാരവും ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ തുടരും.
(പി.ആര്‍.കെ നമ്പര്‍ 1562/2020)
- Log in to post comments