Skip to main content

പാലക്കാട് ജില്ലയിൽ ഒരു കോവിഡ് മരണം സ്ഥിരീകരിച്ചു. 

 

പാലക്കാട് ജില്ലയിൽ ഒരു കോവിഡ് മരണം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. പി. റീത്ത അറിയിച്ചു.  നിരീക്ഷണത്തിൽ ഇരിക്കെ ജൂൺ രണ്ടിന് മരണപ്പെട്ട കടമ്പഴിപ്പുറം സ്വദേശിയായ വയോധികയുടെ (73) കോവിഡ് പരിശോധനാഫലം ഇന്നാണ് ലഭിച്ചത്. തുടർന്ന് സ്ഥിരീകരണം  നടത്തുകയായിരുന്നു. മെയ് 30 ന്    നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് ആവുകയും തുടർന്ന് മേയ് 31ന് വീണ്ടും അയക്കുകയും ഇന്ന് പോസിറ്റീവ് ആണെന്ന് ഫലം ലഭിക്കുകയും ചെയ്തു.
 
 ചെന്നൈയിൽ നിന്ന് മെയ് 25നാണ് ഇവർ നാട്ടിൽ  എത്തിയത്. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മെയ് 29 ന്  ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രമേഹം, ന്യൂമോണിയ എന്നീ രോഗങ്ങൾ ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചിട്ടുണ്ട്. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശം കടമ്പഴിപ്പുറം സാമൂഹ്യാരോഗ കേന്ദ്രം അധികൃതർക്ക് ഇന്ന്( ജൂൺ നാല്) തന്നെ
 നൽകിയതായി ഡി.എം.ഒ അറിയിച്ചിട്ടുണ്ട് .

date